
പ്രൊകബഡി അഞ്ചാം സീസണിനു ഇനി രണ്ട് ദിവസത്തെ കാത്തിരിപ്പ്. പുതിയ നാല് ടീമുകള്‍ കൂടി എത്തുന്ന ലീഗിലെ ടീമുകളെ ആകെ എണ്ണം 12 ആയിട്ടുണ്ട്. തമിഴ് തലൈവാസ്, ഹരിയാന സ്റ്റീലേര്‍സ്, യുപി യോദ്ധ, ഗുജറാത്ത് ഫോര്‍ച്യൂണ്‍ ലയണ്‍സ് എന്നിവരാണ് പുതിയ 4 ടീമുകള്‍. ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ ജൂലായ് 28നു തെലുഗു ടൈറ്റന്‍സ് തമിഴ് തലൈവാസിനെ നേരിടും. രണ്ടാം മത്സരത്തില്‍ യുമുംബ പുനേരി പള്ട്ടന്സിനെ നേരിടും. രണ്ട് മത്സരങ്ങളും ഹൈദ്രാബാദിലെ ഗാച്ചി ബൗളി സ്റ്റേഡിയത്തിലാണ് അരങ്ങേറുക.
8 കോടിയുടെ സമ്മാനത്തുകയുള്ള ടൂര്‍ണ്ണമെന്റിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് മൂന്ന് കോടി രൂപയാണ് സമ്മാനം. ഒരു കോടി 80 ലക്ഷം രൂപ രണ്ടാം സ്ഥാനക്കാര്‍ക്കും ഒരു കോടി 20 ലക്ഷം രൂപ മൂന്നാം സ്ഥാനക്കാര്‍ക്കും സമ്മാനമായി ലഭിക്കും. നാല് മുതല്‍ ആറ് വരെ സ്ഥാനക്കാര്‍ക്കും പ്രൈസ് മണി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് യഥാക്രമം 80, 35 ലക്ഷം വീതമാണ്.
ഇത് കൂടാതെ വ്യക്തിഗത സമ്മാനത്തുകയും ടൂര്‍ണ്ണമെന്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial