സീസണ്‍ 6 ലേലം: മേയ് 30, 31 തീയ്യതികളില്‍

വിവോ പ്രൊ കബഡി സീസണ്‍ 6 ലേല നടപടികള്‍ മേയ് 30, 31 തീയ്യതികളില്‍ മുംബൈയില്‍ നടക്കും. 422 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുക. ഇതില്‍ 58 വിദേശ താരങ്ങളും 87 താരങ്ങള്‍ ഫ്യൂച്ചര്‍ കബഡി ഹീറോസ് പ്രോഗ്രാമില്‍ (FKH) നിന്നുമാണ്. ദേശീയ തലത്തില്‍ നടത്തിയ കബഡിയിലെ പുതിയ താരങ്ങളെ കണ്ടെത്തുവാനുള്ള പ്രോഗ്രാമായിരുന്നു FKH. 14 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ഇത്തവണത്തെ ലേല നടപടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇറാന്‍, ബംഗ്ലാദേശ്, ജപ്പാന്‍, കെനിയ, കൊറിയ, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഇവയില്‍ ചിലത്.

ലേലത്തിലെ പ്രധാന നടപടിക്രമങ്ങള്‍

  • 18-25 താരങ്ങളടങ്ങിയ ടീമാണ് ഒരു ഫ്രാഞ്ചൈസിയ്ക്ക് തിരഞ്ഞെടുക്കാവുന്നത്.
  • FKH 2018 പ്രോഗ്രാമില്‍ നിന്ന് മൂന്ന് താരങ്ങളെ വരെ ഫ്രാഞ്ചൈസികള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
  • വിദേശ താരങ്ങളുടെ എണ്ണം 2 മുതല്‍ നാല് വരെയാകാം
  • 4 കോടി രൂപയാണ് താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികള്‍ക്ക് ചെലവാക്കാനാകുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial