രോഹിത്തുമാര്‍ തിളങ്ങിയ മത്സരത്തില്‍ ജയം ബെംഗളൂരു ബുള്‍സിനു

- Advertisement -

ബെംഗളൂരുവിന്റെ രോഹിത്ത് കുമാറും ഡല്‍ഹിയുടെ രോഹിത് ബലിയനും ഒരു പോലെ തിളങ്ങിയ മത്സരത്തില്‍ ജയം സ്വന്തമാക്കി ബെംഗളൂരു ബുള്‍സ്. പ്രൊകബഡി ലീഗിലെ 119ാം മത്സരത്തിലാണ് ഇന്ന് ഡല്‍ഹിയും ബെംഗളൂരുവും ഒപ്പത്തിനൊപ്പം പോരാടിയത്. പകുതി സമയത്ത് 17-9 നു ലീഡ് ചെയ്ത ബെംഗളൂരുവിന്റെ ലീഡ് രണ്ടാം പകുതിയില്‍ മൂന്ന് പോയിന്റ് ആയി കുറയ്ക്കാന്‍ ഡല്‍ഹിയ്ക്കായെങ്കിലും വിജയം സ്വന്തമാക്കാന്‍ ടീമിനു ആയില്ല. മത്സരം 35-32 എന്ന സ്കോറിനു ബെംഗളൂരു സ്വന്തമാക്കുകയായിരുന്നു.

ബെംഗളൂരുവിന്റെ രോഹിത്ത് കുമാര്‍ 12 പോയിന്റ് നേടിയപ്പോള്‍ ഡല്‍ഹിയുടെ രോഹിത് ബലിയന്‍ 11 പോയിന്റ് നേടി. അജയ് കുമാര്‍ 10 പോയിന്റുമായി രോഹിത് കുമാറിനു മികച്ച പിന്തുണ നല്‍കി. ഇരു ടീമുകളും ഓരോ തവണ മത്സരത്തില്‍ ഓള്‍ഔട്ട് ആയി. റെയിഡിംഗില്‍ 23-18നും പ്രതിരോധത്തില്‍ 7-6നും ബെംഗളൂരു ലീഡ് നേടി. അധിക പോയിന്റുകള്‍(6-3) നേടിയാണ് ഡല്‍ഹി ലീഡ് നില കുറച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement