പ്രതിരോധത്തിലെ കരുത്തായി മഹേന്ദര്‍ സിംഗ്, ബുള്‍സിനു ജയം

- Advertisement -

യുപി യോദ്ധയെ 6 പോയിന്റിനു തോല്പിച്ച് രോഹിത് കുമാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരു ബുള്‍സ്. അത്യന്തം ആവേശകരമായ മത്സരത്തില്‍ 38-32 എന്ന സ്കോറിനാണ് ബെംഗളൂരു ബുള്‍സ് വിജയം കൊയ്തത്. രോഹിത് കുമാറിനൊപ്പം തന്നെ പ്രതിരോധത്തില്‍ മികവ് പുലര്‍ത്തിയ മഹേന്ദര്‍ സിംഗിന്റെ പ്രകടനമാണ് ഇരു ടീമുകളെയും വേര്‍തിരിച്ചത്. പകുതി സമയത്ത് 19-9നു ലീഡ് ബുള്‍സിനു തന്നെയായിരുന്നു.

റെയിഡിംഗില്‍ 13 പോയിന്റുമായി ബെംഗളൂരുവിന്റെ രോഹിത് കുമാറും 10 പോയിന്റുമായി യുപിയുടെ സുരേന്ദര്‍ സിംഗും തിളങ്ങിയെങ്കിലും പ്രതിരോധത്തില്‍ 10 പോയിന്റ് നേടിയ മഹേന്ദര്‍ സിംഗാണ് ബുള്‍സിനെ വിജയത്തിലേക്ക് നയിച്ചത്. റെയിഡിംഗില്‍ യുപിയ്ക്കായിരുന്നു മുന്‍തൂക്കം(19-17). എന്നാല്‍ പ്രതിരോധത്തിലെ (15-8) ആധിപത്യം ബുള്‍സ് സ്വന്തമാക്കി. രണ്ട് തവണ യുപി ഓള്‍ഔട്ട് ആയപ്പോള്‍ ഒരു തവണ ബുള്‍സും പുറത്തായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement