32 പോയിന്റുമായി രോഹിത് കുമാര്‍, 64 പോയിന്റ് നേടി ബെംഗളൂരു ബുള്‍സ്

- Advertisement -

രോഹിത് കുമാര്‍ പ്രൊകബഡി ലീഗില്‍ ഒരു മത്സരത്തില്‍ നിന്ന് ഏറ്റവുമധികം പോയിന്റ് നേടുന്ന താരമായി മാറിയ മത്സരത്തില്‍ കൂറ്റന്‍ മാര്‍ജിനില്‍ ജയം സ്വന്തമാക്കി ബെംഗളൂരു ബുള്‍സ്. ഋഷാംഗ് ദേവഡിഗയുടെ 28 പോയിന്റ് റെക്കോര്‍ഡാണ് മത്സരത്തില്‍ രോഹിത് കുമാര്‍ ഓര്‍മ്മയാക്കി മാറ്റിയത്. 64-24 എന്ന സ്കോറിനു 40 പോയിന്റ് വ്യത്യാസത്തിലാണ് മത്സരത്തില്‍ യുപി യോദ്ധയെ ബുള്‍സ് തറപറ്റിച്ചത്.

രോഹിത് കുമാര്‍ 32 പോയിന്റ് നേടിയപ്പോള്‍ യുപിയുടെ ടോപ് സ്കോറര്‍ സുരേന്ദര്‍ സിംഗ്(11) ആയിരുന്നു. 37 റെയിഡ് പോയിന്റുകളും 16 ടാക്കിള്‍ പോയിന്റും മത്സരത്തില്‍ ബുള്‍സ് സ്വന്തമാക്കി. അഞ്ച് തവണയാണ് അവര്‍ യുപിയെ ഓള്‍ഔട്ട് ആക്കിയത്. അതേ സമയം യുപി പ്രതിരോധത്തില്‍ നാലും റെയിഡിംഗില്‍ പതിനെട്ടും പോയിന്റ് സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement