പോയിന്റുകള്‍ വാരിക്കൂട്ടി ടൈറ്റന്‍സ്, വിജയം 21 പോയിന്റിനു

95 പോയിന്റുകള്‍ പിറന്ന മത്സരത്തില്‍ 21 പോയിന്റിനു ആതിഥേയരായ തമിഴ് തലൈവാസിനെ തകര്‍ത്ത് തെലുഗു ടൈറ്റന്‍സ്. റെയിഡര്‍മാരുടെ ആധിപത്യം കണ്ട മത്സരത്തില്‍ 58-37 എന്ന സ്കോറിനാണ് വിജയം ടൈറ്റന്‍സ് സ്വന്തമാക്കിയത്. മത്സരത്തിന്റെ ഇടവേള സമയത്ത് 30-15നു ലീഡ് ടൈറ്റന്‍സിനു തന്നെയായിരുന്നു.

മത്സരത്തിലെ ടോപ് സ്കോററാകാന്‍ അജയ് താക്കുറിനു കഴിഞ്ഞുവെങ്കിലും മറ്റു താരങ്ങളുടെ പിന്തുണ ലഭിക്കാതെ പോയത് ടീമിനു തിരിച്ചടിയായി. 20 പോയിന്റാണ് മത്സരത്തില്‍ അജയ് താക്കൂര്‍ സ്വന്തമാക്കിയത്. 16 പോയിന്റ് നേടിയ ടൈറ്റന്‍സിന്റെ രാഹുല്‍ ചൗധരിയ്ക്ക് പിന്തുണയായി നിലേഷ് സാലുങ്കേ(11), മോഹ്സെന്‍ മഗ്സൗധ്‍ലു(12) എന്നിവര്‍ ഒപ്പം ചേര്‍ന്നപ്പോള്‍ ടൈറ്റന്‍സ് പോയിന്റുകള്‍ വാരിക്കൂട്ടി.

36 റെയിഡ് പോയിന്റുകള്‍ ടൈറ്റന്‍സ് സ്വന്തമാക്കിയപ്പോള്‍ 28 പോയിന്റേ തലൈവാസിനു നേടാനായുള്ളു. മത്സരത്തില്‍ നാല് തവണ തലൈവാസ് ഓള്‍ഔട്ട് ആയപ്പോള്‍ ഒരു തവണ മാത്രമാണ് തലൈവാസിനു ടൈറ്റന്‍സിനെ പുറത്താക്കാനായത്. പ്രതിരോധത്തിലും 11-3നു ലീഡ് ടൈറ്റന്‍സിനായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമിന്നും ഫോമില്‍ ഗുജറാത്ത്, ഡല്‍ഹിയ്ക്ക് തോല്‍വി തന്നെ
Next articleശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം നവംബര്‍ 16 മുതല്‍