തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വിയേറ്റ് വാങ്ങി തെലുഗു ടൈറ്റന്‍സ്, ദക്ഷിണേന്ത്യന്‍ ഡെര്‍ബിയില്‍ വിജയിച്ച് തുടങ്ങി തമിഴ് തലൈവാസ്

ഏഴാം സീസണില്‍ പുതിയ ജഴ്സിയില്‍ ഇറങ്ങുന്ന തമിഴ് തലൈവാസിന് ജയത്തോടെ തുടക്കം. രാഹുല്‍ ചൗധരിയും അജയ് താക്കൂറും കരുത്ത് നല്‍കിയ ടീമില്‍ രാഹുല്‍ തന്റെ പഴയ ടീമായ തെലുഗു ടൈറ്റന്‍സിനെതിരെ കളിക്കാനിറങ്ങിയ മത്സരത്തില്‍ 39-26 എന്ന സ്കോറിനാണ് തലൈവാസ് വിജയം രചിച്ചത്. ആദ്യ പകുതിയില്‍ 20-10 ന്റെ ലീഡ് തലൈവാസ് നേടിയപ്പോള്‍ രണ്ടാം പകുതിയിലും മികച്ച പ്രകടനം തന്നെ തമിഴ് തലൈവാസ് നേടിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്ക് തെലുഗു ടൈറ്റന്‍സ് വീണു.

12 പോയിന്റുമായി രാഹുല്‍ ചൗധരിയാണ് തലൈവാസിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് ചുക്കാന്‍ പിടിച്ചത്. മഞ്ജീത്ത് ചില്ലര്‍ ആറും അജയ് താക്കൂര്‍ , മോഹിത് ചില്ലര്‍ എന്നിവര്‍ നാലും പോയിന്റ് നേടി. തെലുഗു നിരയില്‍ സിദ്ധാര്‍ത്ഥ് ദേസായി 6 പോയിന്റുമായി ഏകനായി പൊരുതി നോക്കി.

രണ്ട് തവണ തെലുഗുവിനെ ഓള്‍ൗട്ട് ആക്കിയ തമിഴ് തലൈവാസി റെയിഡിംഗില്‍ 20-15നും പ്രതിരോധത്തില്‍ 15-8നും ലീഡ് ചെയ്തു. 3 അധിക പോയിന്റുകള്‍ തെലുഗു നേടിയപ്പോള്‍ തമിഴ് തലൈവാസിന് ഈ ഗണത്തില്‍ ഒരു പോയിന്റും നേടിയില്ല.