
ബംഗാള്‍ വാരിയേഴ്സിനെ തകര്‍ത്തെറിഞ്ഞ പുനേരി പള്ട്ടന്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കബഡി മാറ്റില്‍ ടീമുകളിറങ്ങിയപ്പോള് ദിവസത്തെ ആദ്യ മത്സരത്തില്‍ 17 പോയിന്റ് വ്യത്യാസത്തിലാണ് പൂനെ ബംഗാളിനെ തകര്‍ത്തത്. സന്ദീപ് നര്വാലിന്റെ പ്രകടനമാണ് പൂനേയ്ക്കായി മികച്ച് നിന്നത്. ഏഴ് പോയിന്റ് നേടിയ സന്ദീപിനൊപ്പം പിടിക്കാന്‍ ബംഗാളിന്റെ മനീന്ദര്‍ സിംഗിനും രണ് സിംഗിനും ആയെങ്കിലും രണ്ട് തവണ ഓള്‍ഔട്ട് ആയ ബംഗാളിന്റെ പ്രകടനം തീര്‍ത്തും മോശമായിരുന്നു.
ജാംഗ് കുന് ലീ തീര്‍ത്തും നിറം മങ്ങിയ മത്സരത്തില്‍ ടാക്കിളിംഗിലും റെയിഡിംഗിലും വ്യക്തമായ ആധിപത്യമാണ് പുനേരി പള്ട്ടന് കാഴ്ചവെച്ചത്. പകുതി സമയത്ത് 17-10 എന്ന നിലയില്‍ ലീഡ് ചെയ്ത പൂനെ, മത്സരം അവസാനിച്ചപ്പോള്‍ 34-17 എന്ന സ്കോറിനാണ് ജയിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial