യുമുംബയെ ചുഴറ്റിയെറിഞ്ഞ് പുനേരി പള്‍ട്ടന്‍

- Advertisement -

സന്ദീപ് നര്‍വാലിന്റെയും ദീപക് ഹൂഡയുടെയും ഓള്‍റൗണ്ട് മികവില്‍ മഹാരാഷ്ട്ര ഡെര്‍ബിയില്‍ തകര്‍പ്പന്‍ വിജയവുമായി പുനേരി പള്‍ട്ടന്‍. 12 പോയിന്റ് വ്യത്യാസത്തിലാണ് പൂനെ സംഘം മത്സരത്തില്‍ വിജയം കൊയ്തത്. പ്രതിരോധത്തില്‍ ധര്‍മ്മരാജ് ചേരാലതനും കൂടിയതോടു കൂടി മത്സരത്തില്‍ പള്‍ട്ടന്‍ പൂര്‍ണ്ണാധിപത്യം പുലര്‍ത്തി. മത്സരത്തില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ യുമുംബയ 33-21 എന്ന സ്കോറിനാണ് പൂനേരി പള്‍ട്ടന്‍ പരാജയപ്പെടുത്തിയത്.

മുംബൈ ടീമിനായി അനൂപ് കുമാറിനു മാത്രമാണ് തിളങ്ങാനായത്. അനൂപ് പിന്തുണ നല്‍കാന്‍ ടീമിലെ മറ്റു റെയിഡര്‍മാര്‍ക്ക് കഴിയാതെ പോയത് മുന്‍ ചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയായി. പ്രതിരോധവും അവസരത്തിനൊത്തുയരാന്‍ ബുദ്ധിമുട്ടയിപ്പോള്‍ യുമുംബ തോല്‍വി വഴങ്ങി. 15 ടാക്കിള്‍ പോയിന്റുകള്‍ സ്വന്തമാക്കിയതാണ് പൂനെ ടീമിനു മത്സരത്തില്‍ മികവ് പുലര്‍ത്താന്‍ സഹായിച്ചത്. രണ്ട് തവണ അവര്‍ക്ക് മുംബയെ ഓള്‍ഔട്ടാക്കാനുമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement