പിന്നില്‍ നിന്ന് ജയിച്ചു കയറി പുനേരി പള്‍ട്ടന്‍

- Advertisement -

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ദബാംഗ് ഡല്‍ഹിയില്‍ നിന്ന് അവസാന നിമിഷങ്ങളില്‍ ലീഡും വിജയവും പിടിച്ചെടുത്ത് പുനേരി പള്‍ട്ടന്‍. ഡല്‍ഹി 14-10 നു പകുതി സമയത്ത് ലീഡ് ചെയ്യുകയായിരുന്നുവെങ്കിലും ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 34-31 എന്ന സ്കോറിനു മത്സരം പൂനെ സ്വന്തമാക്കി. ദീപക് നിവാസ് ഹൂഡയും(10) രാജേഷ് മോണ്ഡലുമാണ്(7) പൂനെയ്ക്കായി തിളങ്ങിയത്. അതേ സമയം ഡല്‍ഹിയ്ക്കായി ഇറാനിയന്‍ താരം അബോള്‍ഫസല്‍ മഗ്സോധ്‍ലു(9), രോഹിത് ബലിയന്‍(7) എന്നിവരാണ് പോയിന്റുകള്‍ നേടിയത്.

റെയിഡിംഗിലെ(23-19) മികവും അധിക പോയിന്റുകള്‍ നേടിയതും(3-1) ആണ് പൂനെയ്ക്ക് തുണയായി മത്സരത്തില്‍ മാറിയത്. ഇരു ടീമുകളും ഓരോ തവണ പുറത്തായപ്പോള്‍ റെയിഡിംഗില്‍ വ്യക്തമായ ആധിപത്യം ഡല്‍ഹിയ്ക്കായിരുന്നു(9-6).

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement