മഹാരാഷ്ട്ര ഡെര്‍ബിയില്‍ കത്തിക്കയറി പുനേരി പള്‍ട്ടന്‍

- Advertisement -

നാട്ടിലെ തുടക്കം ഇന്നലെ മോശമായെങ്കിലും രണ്ടാം മത്സരത്തില്‍ സടകുടഞ്ഞെഴുന്നേറ്റ് പുനേരി പള്‍ട്ടന്‍. ഇന്നത്തെ രണ്ടാം മത്സരത്തില്‍ യുമുംബയെ 19 പോയിന്റിനു പരാജയപ്പെടുത്തി പൂനെ നാട്ടിലെ ആദ്യ ജയം സ്വന്തമാക്കി. പകുതി സമയത്ത് 19-11നു പൂനെയ്ക്കായിരുന്നു ലീഡ്. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 43-24നു മത്സരം പൂനെ സ്വന്തമാക്കി.

16 പോയിന്റുമായി ദീപക് നിവാസ് ഹൂഡ, 8 പോയിന്റ് നേടി ഗിരീഷ് മാരുതി എര്‍ണാക് എന്നിവരായിരുന്നു മത്സരത്തില്‍ പൂനെയുടെ സ്കോറിംഗ് നയിച്ചത്. ശ്രീകാന്ത് ജാഥവ്(6) ആയിരുന്നു മുംബൈയുടെ ടോപ് സ്കോറര്‍. മൂന്ന് തവണ മുംബൈയെ ഓള്‍ഔട്ട് ആക്കാന്‍ മത്സരത്തില്‍ പൂനെയ്ക്ക് സാധിച്ചു. റെയിഡിംഗിലും(23-17) പ്രതിരോധത്തിലും(13-6) ആതിഥേയര്‍ക്ക് തന്നെയായിരുന്നു മുന്‍തൂക്കം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement