മഹാരാഷ്ട്ര ഡെര്‍ബിയില്‍ ആവേശ പോര്, അവസാന നിമിഷം യു മുംബയെ സമനിലയില്‍ പിടിച്ച് പുനേരി പള്‍ട്ടന്‍

ആവേശം അലതല്ലിയ മത്സത്തിനൊടുവില്‍ സമനിലയില്‍ പിരിഞ്ഞ് യു മുംബയും പുനേരി പള്‍ട്ടനും. ആറാം സീസണിലെ രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയിലെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആദ്യം മുതല്‍ അവസാന വരെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു മത്സരത്തില്‍ കാണാനായത്. ഇടവേള സമയത്ത് 20-18 നു യു മുംബ ആയിരുന്നു ലീഡില്‍. ഇടവേളയ്ക്ക് ശേഷവും ലീഡ് തുടര്‍ന്ന് മുംബൈയെ അവസാന മിനുട്ടിലും മുന്നിലായിരുന്നുവെങ്കിലും മുംബയുടെ സിദ്ധാര്‍ത്ഥ് ദേശായിയുടെ ശ്രമം പരാജയപ്പെട്ടത്തോടെ ടീമുകള്‍ 32-32 എന്ന പോയിന്റില്‍ ഒപ്പത്തിനൊപ്പമായി.

റെയിഡിംഗില്‍ 21-20നു മുന്നിലായിരുന്ന പൂനെ തന്നെയായിരുന്നു ടാക്കിളിംഗിലും 11-9ന്റെ ലീഡ് കൈവശപ്പെടുത്തിയത്. എന്നാല്‍ ഈ മൂന്ന് പോയിന്റ് ലീഡ് ഓള്‍ഔട്ട് പോയിന്റിലും എക്സ്ട്രാ പോയിന്റിലൂടെയും മുംബൈ ഒപ്പം പിടിച്ചു. പുനേരി പള്‍ട്ടനായി നിതിന്‍ തോമര്‍ 15 പോയിന്റ് നേടിയപ്പോള്‍ മുംബ നിരയില്‍ സിദ്ധാര്‍ത്ഥ് ദേശായി 14 പോയിന്റ് നേടി.

Previous articleപെനാൾട്ടി തുലച്ച് മഹ്റസ്, ആൻഫീൽഡിൽ സമനില
Next article13 മിനുട്ടിൽ നാലു ഗോളുമായി എമ്പപ്പെ അത്ഭുതം