മഹാരാഷ്ട്ര ഡെര്‍ബിയില്‍ പൂനെയ്ക്ക് ജയം, അവസാന നിമിഷം ലീഡ് കൈവിട്ട് മുംബൈ

സ്വന്തം നാട്ടില്‍ നടന്ന മഹാരാഷ്ട്ര ഡെര്‍ബിയില്‍ പൂനെയോട് അടിയറവ് പറഞ്ഞ് യുമുംബ. മത്സരത്തിലുടനീളം നേരിയ വ്യത്യാസത്തില്‍ ലീഡ് നേടിയ മുംബൈ എന്നാല്‍ അവസാന മിനുട്ടുകളില്‍ പിന്നോക്കം പോകുകയായിരുന്നു. 26-24 എന്ന സ്കോറിനു 2 പോയിന്റ് വ്യത്യാസത്തിലാണ് പുനേരി പള്‍ട്ടന്‍ വിജയം ആഘോഷിച്ചത്. പകുതി സമയത്ത് 15-9 എന്ന നിലയില്‍ ലീഡ് നിലനിര്‍ത്തിയ മുംബൈ എന്നാല്‍ രണ്ടാം പകുതിയിലെ പൂനെയുടെ തിരിച്ചുവരവില്‍ അടിപതറുകയായിരുന്നു.

റെയിഡിംഗില്‍ ഒരു പോയിന്റിന്റെ ലീഡ് പൂനേ സ്വന്തമാക്കിയപ്പോള്‍(14-13) പ്രതിരോധത്തില്‍ ഇരു ടീമുകളും ഒപ്പം പാലിച്ചു(8-8). ഓരോ തവണ ഓള്‍ഔട്ടിനു വിധേയരായെങ്കിലും മുംബൈയെക്കാള്‍ ഒരു ബോണ്‍സ് പോയിന്റ് അധികം സ്വന്തമാക്കാന്‍ പൂനേയ്ക്കായി.

8 പോയിന്റ് നേടിയ ദീപക് ഹൂഡ(പൂനെ) ആണ് മത്സരത്തിലെ ടോപ് സ്കോറര്‍. മുംബൈയുടെ കാശിലിംഗ് അഡ്കേ 7 പോയിന്റ് നേടി. അനൂപ് കുമാര്‍ നിറം മങ്ങിയത് മുംബൈയ്ക്ക് തിരിച്ചടിയായി. പൂനെയ്ക്കായി രാജേഷ് മോണ്ഡല്‍ നാല് പോയിന്റ് സ്വന്തമാക്കി ദീപക് ഹൂഡയ്ക്ക് മികച്ച പിന്തുണ നല്‍കി. ശ്രീകാന്ത് ജാധവ് അഞ്ച് പോയിന്റ് നേടി മുംബൈയുടെ രണ്ടാമത്തെ മികച്ച സ്കോറര്‍ ആയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലെവൻഡോസ്‌കിയുടെ ഇരട്ട ഗോളിൽ ബയേണിന് തകർപ്പൻ ജയം
Next articleലീഡ്സില്‍ ലീഡുമായി വെസ്റ്റിന്‍ഡീസ്