പ്രോ കബഡി വേദിയിൽ ദേശീയഗാനമാലപിച്ച് വിരാട് കൊഹ്ലി

പ്രോ കബഡി വേദിയിൽ ദേശീയഗാനമാലപിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി. പ്രോ കബഡി ലീഗിലെ മഹാരാഷ്ട്ര ഡെർബിക്ക് മുന്നോടിയായാണ് അതിഥിയായെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ദേശീയ ഗാനം ആലപിച്ചത്.

കബഡിയെ ലോകമറിയുന്ന കായികയിനമാക്കി മാറ്റിയത് ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനവും ആത്മാർത്ഥയുമാണെന്ന് കൊഹ്ലി പറഞ്ഞു. ഇന്ത്യൻ കായികരംഗത്ത് പുത്തനുണർവ് ഉണ്ടാക്കാൻ ഏഴു സീസണുകൾ കൊണ്ട് പ്രോ കബഡിക്ക് സാധിച്ചെന്നും കൊഹ്ലി പറഞ്ഞു. മഹാരാഷ്ട്ര ഡെർബിയിൽ യൂ മുംബ പൂനേരി പൾട്ടാനെയാണ് നേരിട്ടത്. മത്സരത്തിന്റെയൊടുവിൽ യു മുബയാണ് ജയം നേടിയത്.

Exit mobile version