
സ്വന്തം നാട്ടില്‍ വിജയം കിട്ടാക്കനിയായി ഡല്‍ഹി. അവസാന നിമിഷം വരെ പൊരുതിയെങ്കിലും 36-34 എന്ന സ്കോറിനു 2 പോയിന്റ് വ്യത്യാസത്തില്‍ പട്ന പൈറേറ്റ്സിനോട് തോല്‍വി ഏറ്റുവാങ്ങി ദബാംഗ് ഡല്‍ഹി. ഒരു ഘടത്തില്‍ തീര്‍ത്തും പിന്നിലായിപ്പോയ ഡല്‍ഹി പിന്നീട് മത്സരത്തിലേക്ക് തിരികെ വന്ന് ലീഡ് വരെ നേടിയെങ്കിലും വിജയം പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല.
11-0 നു പിന്നില്‍ പോയ ശേഷം തിരിച്ചുവന്ന് ദബാംഗ് ഡല്‍ഹി ആദ്യ പകുതി അവസാനിക്കുമ്പോള്‍ ലീഡ് 5 പോയിന്റായി കുറച്ചു. ഇടവേള സമയത്ത് 18-13നു പട്നയായിരുന്നു മുന്നില്‍. ആദ്യ പകുതിയുടെ 8ാം മിനുട്ടിലാണ് ഡല്‍ഹി തങ്ങളുടെ ആദ്യ പോയിന്റ് സ്വന്തമാക്കുന്നത്. അത് തന്നെ പര്‍ദീപ് നര്‍വാലിനെ കാര്‍ഡ് കാണിച്ചപ്പോള്‍ കിട്ടിയ പോയിന്റ്. രണ്ടാം പകുതിയില്‍ പിന്നെയും മെച്ചപ്പെട്ട് വന്ന ദബാംഗ് ഡല്‍ഹി 6ാം മിനുട്ടില്‍ മത്സരത്തില്‍ ആദ്യമായി 24-23 നു ലീഡ് സ്വന്തമാക്കി. എന്നാല്‍ വീണ്ടും കുതിച്ച് കയറിയ പട്നയെ ഒപ്പം പിടിക്കാന്‍ സാധിച്ചുവെങ്കിലും അവസാന നിമിഷം ഡല്‍ഹി മത്സരം കൈവിട്ടു.
14 പോയിന്റ് നേടി പര്‍ദീപ് നര്‍വാലാണ് പട്നയുടെ മിന്നും താരമായി മാറിയത്. ഡല്‍ഹിയ്ക്കായി മെറാജ് ഷെയ്ഖ്(8), വിശാല്‍(7) എന്നിവര്‍ തിളങ്ങി. ഇരു ടീമുകളും രണ്ട് തവണ വീതം പുറത്തായ മത്സരത്തില്‍ പ്രതിരോധത്തില്‍ ഡല്‍ഹിയ്ക്കായിരുന്നു നേരിയ മുന്‍തൂക്കം(12-11). റെയിഡ് പോയിന്റില്‍ പര്‍ദീപിന്റെ മികവില്‍ 19-15നു ലീഡ് പട്ന സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial