ഫൈനലില്‍ പട്ന – ഗുജറാത്ത് പോരാട്ടം

- Advertisement -

രണ്ടാം ക്വാളിഫയറില്‍ ബംഗാളിന്റെ പോരാട്ടത്തെ ചെറുത്ത് തോല്പിച്ച് പട്ന പൈറേറ്റ്സ്. ആവേശകരമായ മത്സരത്തില്‍ 47-44 എന്ന സ്കോറിനാണ് പട്ന പൈറേറ്റ്സ് ബംഗാള്‍ വാരിയേഴ്സിന്റെ പോരാട്ടത്തെ അതിജീവിച്ചത്. ആദ്യ പകുതിയില്‍ 21-12നു ലീഡ് സ്വന്തമാക്കിയ പട്ന 9 പോയിന്റിന്റെ ലീഡാണ് സ്വന്തമാക്കിയത്. 23 റെയിഡ് പോയിന്റുകളുമായി പര്‍ദീപ് 17 പോയിന്റ് നേടിയ മനീന്ദറിന്റെ നേതൃത്വത്തിലിറങ്ങിയ ബംഗാളിനെ മറികടക്കുകയായിരുന്നു.

മനീന്ദറിനു പിന്തുണയായി ദീപക് നര്‍വാല്‍ 10 പോയിന്റ് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാന്‍ അത് മതിയായില്ല. മത്സരത്തില്‍ മൂന്ന് തവണ ഓള്‍ഔട്ട് ആയതാണ് ബംഗാളിനു തിരിച്ചടിയായത്. ഒരു തവണ പട്നയും ഓള്‍ഔട്ട് ആയി. ബംഗാള്‍ 33 റെയി‍ഡ് പോയിന്റുകള്‍ സ്വന്തമാക്കിയപ്പോള്‍ പട്നയ്ക്ക് 28 പോയിന്റാണ് ആ ഗണത്തില്‍ ലഭിച്ചത്. എന്നാല്‍ എന്നും ഒപ്പം നില്‍ക്കുന്ന പ്രതിരോധ മികവ് ഇന്നത്തെ രണ്ടാം ക്വാളിഫയറില്‍ ബംഗാളിനു കൈമോശം വന്നു. 10-6നു പട്നയാണ് പ്രതിരോധത്തില്‍ മുന്നിട്ട് നിന്നത്.

ഒക്ടോബര്‍ 28 ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സുമായാണ് പട്ന പൈറേറ്റ്സിന്റെ ഫൈനല്‍ മത്സരം. നിലവിലെ ചാമ്പ്യന്മാരായ പട്ന ഇത്തവണയും ചാമ്പ്യന്‍ പട്ടത്തിനു ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement