പാറ്റ്ന പൈറർസിനെ മലർത്തിയടിച്ച് ജയ്പൂർ പിങ്ക്പാന്തേഴ്സ്

പ്രോ കബഡി ലീഗിൽ പാറ്റ്ന പൈററ്റ്സിനെതിരെ ജയ്പൂർ പിങ്ക് പാന്തേഴ്സിന് തകർപ്പൻ ജയം. 34-21 എന്ന വമ്പൻ ജയമാണ് ജയ്പൂർ പിങ്ക് പാന്തേഴ്സ് നേടിയത്. പിങ്ക് പാന്തേഴ്സിന്റെ പ്രതിരോധ നിര മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ജയ്പൂർ പിങ്ക് പാന്തേഴ്സിന്റെ സന്ദീപ് ധൾ 150 ടാക്കിൾ പോയന്റ് ഇന്ന് നേടി. ആദ്യ പകുതിയിൽ 15-9 ന്റെ ലീഡ് നേടാൻ പിങ്ക് പാന്തേഴ്സിനായിരുന്നു.

പാന്തേഴ്സിന് വേണ്ടി 8 റെയിഡ് പോയന്റുകളും ഒരു ടാക്കിൾ പോയന്റുമടക്കം 9 പോയന്റ് ദീപക് നർവാൾ നേടി. ധൾ 8 പോയന്റും അമിത് ഹൂഡ 5 പോയന്റും നേടി. പാറ്റ്നക്ക് വേണ്ടി പ്രദീപ് നർവാൾ(8) ഒറ്റയാൾ പോരാട്ടം നടത്തി. സബ്ബായെത്തിയ മോനു 5 പോയന്റും നേടി. ഇതോടെ നാലിൽ നാലും ജയിച്ച് പോയന്റ് നിലയിൽ ഒന്നാമതാണ് ജയ്പൂർ പിങ്ക്പാന്തേഴ്സ്. രണ്ടാം സ്ഥാനത്ത് 17 പോയന്റുമായി യൂ മുംബയാണുള്ളത്.