തമിഴ് തലൈവാസിനെയും വീഴ്ത്തി പട്ന പൈറേറ്റ്സ്

- Advertisement -

പര്‍ദീപ് നര്‍വാലും സംഘവും തമിഴ് തലൈവാസിനെയും വീഴ്ത്തി മുന്നേറുന്നു. ഇന്ന് പ്രൊകബഡി ലീഗില്‍ മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ 35-24 എന്ന സ്കോറിനാണ് പട്ന തമിഴ് തലൈവാസിനെ പരാജയപ്പെടുത്തിയത്. പകുതി സമയത്ത് 16-9 എന്ന സ്കോറിനു ലീഡ് ചെയ്യുകയായിരുന്നു പട്ന പൈറേറ്റ്സ് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 11 പോയിന്റ് ലീഡോടു കൂടി മത്സരം സ്വന്തമാക്കി.

പര്‍ദീപ് നര്‍വാല്‍, മോനു ഗോയത്, ജയ്ദീപ് എന്നിവരാണ് പട്നയ്ക്കായി തിളങ്ങിയത്. അജയ് താക്കൂര്‍ ആണ് തലൈവാസിനായി കൂടുതല്‍ പോയിന്റ് നേടിയത്. മോനു ഗോയത് 11 പോയിന്റുമായി മത്സരത്തിലെ ടോപ് സ്കോറര്‍ ആയി. 10 പോയിന്റ് നേടിയ അജയ് താക്കൂര്‍ മികച്ചു നിന്നുവെങ്കിലും തമിഴ് തലൈവാസിലെ മറ്റു താരങ്ങളുടെ പിന്തുണ അദ്ദേഹത്തിനു വേണ്ടത്ര ലഭിച്ചില്ല.

മത്സരത്തില്‍ രണ്ട് തവണ തമിഴ് തലൈവാസ് ഓള്‍ഔട്ട് ആയതും അവര്‍ക്ക് തിരിച്ചടിയായി. പ്രതിരോധത്തിലും റെയിഡിംഗിലും പട്ന ബഹുദൂരം മുന്നില്‍ ആയിരുന്നു തലൈവാസിനെ അപേക്ഷിച്ച്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement