തുടര്‍ പരാജയങ്ങളില്‍ അടിതെറ്റി ചാമ്പ്യന്മാര്‍, ഹരിയാനയ്ക്കും പട്നയ്ക്കെതിരെ ജയം

- Advertisement -

ഇന്നലെ ഒരു പോയിന്റിനു മുംബൈയോട് പരാജയപ്പെട്ടതിനു ശേഷം ഇന്ന് വീണ്ടും തോല്‍വിയേറ്റു വാങ്ങി പട്‍ന പൈറേറ്റ്സ്. നിലവിലെ ചാമ്പ്യന്മാരെ ഇന്ന് 43-32 എന്ന സ്കോറിനു ഹരിയാന സ്റ്റീലേഴ്സ് ആണ് തകര്‍ത്തത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 17-15ന്റെ നേരിയ ലീഡ് ഹരിയാന സ്വന്തമാക്കിയെങ്കിലും അധികം വൈകാതെ ടീം ലീഡ് ഉയര്‍ത്ത് മികച്ച ജയം സ്വന്തമാക്കി.

റെയിഡിംഗില്‍ മുന്നില് ‍നിന്നത് പട്നയായിരുന്നുവെങ്കില്‍(23-21) പ്രതിരോധത്തില്‍ പട്നയെ ഹരിയാന നിഷ്പ്രഭമാക്കി(15-8). രണ്ട് തവണ പട്നയെ ഓള്‍ഔട്ട് ആക്കി ഹരിയാന ആ വകുപ്പില്‍ നാല് പോയിന്റ് നേടി. 3-1 നു അധിക പോയിന്റിലും ഹരിയാനയായിരുന്നു മുന്നില്‍.

14 പോയിന്റുമായി പര്‍ദീപ് നര്‍വാല്‍ ടോപ് സ്കോറര്‍ ആയെങ്കിലും നവീന്‍(12), വികാസ് ഖണ്ഡോല(10) എന്നിവരുടെ പ്രകടന ബലത്തില്‍ ഹരിയാന മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചു.

Advertisement