ചാമ്പ്യന്മാരുടെ വീരോജിതമായ തിരിച്ചുവരവ്, പട്ന ഫൈനലിലേക്ക് അടുക്കുന്നു

- Advertisement -

പര്‍ദീപ് നര്‍വാലിനെ പിടിച്ചുകെട്ടാനുള്ള പൂനെ മോഹങ്ങള്‍ നടക്കാതെ വന്നപ്പോള്‍ പൂനെയെ രണ്ടാം പകുതിയില്‍ വീഴ്ത്തി പട്ന പൈറേറ്റ്സ്. ഇന്ന് നടന്ന മൂന്നാം എലിമിനേറ്ററില്‍ പകുതി സമയത്ത് 7 പോയിന്റിനു പിന്നിലായിരുന്ന പട്ന രണ്ടാം പകുതിയില്‍ പര്‍ദീപ് നര്‍വാലിന്റെ പ്രകടനത്തിന്റെ ബലത്തില്‍ 10 പോയിന്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇടവേളയ്ക്ക് 20-13നു പൂനെ മുന്നിട്ടുവെങ്കിലും ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ പട്ന 42-32 എന്ന സ്കോറിനു ജയം സ്വന്തമാക്കി.

മത്സരത്തിന്റെ അവസാന നാല് മിനുട്ട് വരെ ലീഡ് ചെയ്ത പൂനെയെ പര്‍ദീപ് ഒറ്റയ്ക്കാണ് പരാജയത്തിലേക്ക് തള്ളിവിട്ടത്. 19 പോയിന്റുകളാണ് പര്‍ദീപ് നേടിയത്. ടീമില്‍ മറ്റൊരു താരം പോലും അഞ്ചിലധികം പോയിന്റ് കരസ്ഥമാക്കിയില്ല. പൂനെയ്ക്കായി ദീപക് നിവാസ് ഹൂഡ 9 പോയിന്റുമായി ടോപ് സ്കോറര്‍ ആയി. റെയിഡിംഗിലും 23-15നു ലീഡ് സ്വന്തമാക്കിയ പട്നയ്ക്ക് എന്നാല്‍ പ്രതിരോധത്തില്‍ മുന്‍കൈ നേടാനായില്ല. 11-9നു പൂനെയാണ് പ്രതിരോധത്തില്‍ തിളങ്ങിയത്. മൂന്ന് തവണ ഓള്‍ഔട്ട് ആയ പൂനെയ്ക്ക് ഒരു തവണ മാത്രമാണ് പട്നയെ പുറത്താക്കാനായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement