സമനിലയില്‍ പിരിഞ്ഞ് പട്നയും ബെംഗളൂരുവും

- Advertisement -

ഒപ്പത്തിനൊപ്പം, ഓരോ നീക്കങ്ങള്‍ക്ക് മറു നീക്കങ്ങളുമായി ഇരു ടീമുകളും കൊമ്പുകോര്‍ത്ത മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് പട്നയും ബെംഗളൂരുവും. ഇന്ന് നടന്ന പ്രൊകബഡി ലീഗിലെ 129ാം മത്സരത്തില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 18-16നു ലീഡ് ബെംഗളൂരു ബുള്‍സിനായിരുന്നുവെങ്കില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരു ടീമുകളും 29-29 എന്ന സ്കോറിനു ഒപ്പം നിന്നു.

പട്നയുടെ മോനു ഗോയത് ആണ് മത്സരത്തിലെ ടോപ് സ്കോറര്‍. 11 പോയിന്റ് മോനു നേടിയപ്പോള്‍ പിന്തുണയുമായി പര്‍ദീപ് നര്‍വാല്‍ 7 പോയിന്റുകള്‍ നേടി. ബെംഗളൂരു നിരയില്‍ 9 പോയിന്റുമായി രോഹിത് കുമാര്‍ മികവ് പുലര്‍ത്തി. കൂട്ടിനു അജയ് കുമാര്‍ 6 പോയിന്റ് നേടി. റെയിഡിംഗില്‍ 19-18 എന്ന സ്കോറിനു നേരിയ മുന്‍തൂക്കം പട്ന പൈറേറ്റ്സ് സ്വന്തമാക്കി. പ്രതിരോധത്തിലും സമാനമായ സ്ഥിതി ആയിരുന്നു. 10-9നു ലീഡ് കൈവശപ്പെടുത്തിയത് പട്നയായിരുന്നു. എന്നാല്‍ ഒരു തവണ ഓള്‍ഔട്ട് ആയത് പട്നയുടെ വിജയ സാധ്യതയെ ബാധിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement