കത്തിക്കയറി പര്‍ദീപ് നര്‍വാല്‍, ഹരിയാനയെ പുറത്താക്കി പട്ന

- Advertisement -

രണ്ടാം എലിമിനേറ്ററില്‍ ആധികാരിക ജയം സ്വന്തമാക്കി പട്ന പൈറേറ്റ്സ്. പകുതി സമയത്ത് 22-15 ലീഡ് ചെയ്ത വിജയികള്‍ മത്സരം 69-30 എന്ന സ്കോറിനു സ്വന്തമാക്കി. പതിവു പോലെ മിന്നുന്ന പ്രകടനവുമായി പര്‍ദീപ് നര്‍വാല്‍ തന്നെയാണ് മത്സരത്തിലെ വിജയശില്പി. നാളെ നടക്കുന്ന മൂന്നാം എലിമിനേറ്ററില്‍ പുനേരി പള്‍ട്ടനുമായാണ് പട്നയുടെ അടുത്ത മത്സരം. 34 റെയിഡ് പോയിന്റുകളാണ് പര്‍ദീപ് ഇന്നത്തെ മത്സരത്തില്‍ സ്വന്തമാക്കിയത്. പ്രൊകബഡി ചരിത്രത്തിലെ തന്നെ റെക്കോര്‍ഡാണ് ഇത്. ഒറ്റ റെയിഡില്‍ 8 പോയിന്റുകള്‍ വരെ പര്‍ദീപ് ഒരു ഘട്ടത്തില്‍ നേടിയിരുന്നു.

റെയിഡിംഗിലും പ്രതിരോധത്തിലും ശക്തി പ്രകടിപ്പിച്ച  പട്ന ഹരിയാനയെ അഞ്ച് തവണ ഓള്‍ഔട്ടിനു വിധേയരാക്കിയുമാണ്. റെയിഡംഗില്‍ 44-25 എന്ന രീതിയിലും പ്രതിരോധത്തില്‍ 14-3 എന്ന നിലയിലും ലീഡ് പട്ന സ്വന്തമാക്കിയത്.

പര്‍ദീപ് നര്‍വാല്‍ 34 പോയിന്റുമായി പട്നയുടെയും മത്സരത്തിലെയും ടോപ് സ്കോറര്‍ ആയി. മോനു ഗോയത് 10 പോയിന്റുമായി പര്‍ദീപിനു മികച്ച പിന്തുണ നല്‍കി. 6 പോയിന്റ് നേടിയ വികാസ് ഖണ്ഡോലയും, ദീപക് കുമാര്‍ ദഹിയയുമാണ് ഹരിയാനയുടെ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement