പാറ്റ്ന പൈറേറ്റ്സിനെ തകർത്ത് സീസണിലെ ആദ്യ ജയവുമായി പൂനേരി പൾടാൺ

പ്രോ കബഡി ലീഗിലെ ആദ്യ ജയവുമായി പൂനേരി പൾടാൺ. പാറ്റ്ന പൈററ്റ്സിനെ 20-41 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയായിരുന്നു പൂനേരി പൾടാണ് ജയം നേടിയത്. അമിത് കുമാർ 4 റെയിഡ് പോയന്റും 4 ടാക്കിൾ പോയന്റുമടക്കം 9 പോയന്റും മഞ്ജീത് 6 പോയന്റും നേടി. പാറ്റ്ന പൈറേറ്റ്സിന് വേണ്ടി പ്രദീപ് നർവാൾ 6ഉം മോനു ജയ്ദീപ് എന്നിവർ 3 പോയന്റ് വീതവും നേടി.

പൂനെയുടെ പ്രതിരോധം 26 ടാക്കിളുകളിൽ നിന്നായി 17 ടാക്കിൾ പോയന്റ് നേടി. പൂനെയുടെ പ്രതിരോധം ഇത്രയും മികച്ച പ്രകടനം നടത്തുന്നത് ഈ സീസണിൽ ആദ്യമായാണ്. ഇതോടെ രണ്ട് ഹോം മാച്ചുകളും പാറ്റ്ന പരാജയപ്പെട്ടു. പാറ്റ്ന ഇനി ഹരിയാന സ്റ്റീലേഴ്സിനെയാണ് നേരിടുക. പൂനയ്ക്ക് എതിരാളികൾ ഗുജറാത്ത് ഫോർച്യൂൺജയന്റ്സാണ്

ബംഗാൾ വാറിയേഴ്സിനെ വമ്പൻ തിരിച്ച് വരവിൽ തകർത്ത് ബെംഗളൂരു ബുൾസ്

പ്രോ കബഡി ലീഗിൽ ബംഗാൾ വാറിയേഴ്സിനെ തകർത്ത് ബെംഗളൂരു ബുൾസ്. ആവേശോജ്വലമായ മത്സരത്തിൽ 42-43 എന്ന സ്കോറിനാണ് ബെംഗളൂരു ബുൾസ് ജയിച്ച് കയറിയത്. 29 പോയന്റുമായി പവൻ കുമാറിന്റെ വെടിക്കെട്ട് പ്രകടനമാണ് ബെംഗളൂരു ബുൾസിന് തുണയായത്. സൗരഭ് നന്ദാൽ 6 പോയന്റും നേടി.

ബംഗാൾ വാറിയേഴ്സിന് വേണ്ടി പ്രപഞ്ചൻ 12 പോയന്റ് നേടി. മനീന്ദർ സിംഗ് 11 പോയന്റും നേടിയെങ്കിലും മത്സരം അവസാനം കൈവിട്ട് പോവുകയായിരുന്നു. ആദ്യ പകുതിയിൽ 23-20 ന്റെ ലീഡ് ബംഗാൾ നേടിയിരുന്നു. 15 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ബെംഗളൂരു ബുൾസ്. 6 ആം സ്ഥാനത്താണ് ബംഗാൾ വാറിയേഴ്സ്.

പാറ്റ്ന പൈറർസിനെ മലർത്തിയടിച്ച് ജയ്പൂർ പിങ്ക്പാന്തേഴ്സ്

പ്രോ കബഡി ലീഗിൽ പാറ്റ്ന പൈററ്റ്സിനെതിരെ ജയ്പൂർ പിങ്ക് പാന്തേഴ്സിന് തകർപ്പൻ ജയം. 34-21 എന്ന വമ്പൻ ജയമാണ് ജയ്പൂർ പിങ്ക് പാന്തേഴ്സ് നേടിയത്. പിങ്ക് പാന്തേഴ്സിന്റെ പ്രതിരോധ നിര മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ജയ്പൂർ പിങ്ക് പാന്തേഴ്സിന്റെ സന്ദീപ് ധൾ 150 ടാക്കിൾ പോയന്റ് ഇന്ന് നേടി. ആദ്യ പകുതിയിൽ 15-9 ന്റെ ലീഡ് നേടാൻ പിങ്ക് പാന്തേഴ്സിനായിരുന്നു.

പാന്തേഴ്സിന് വേണ്ടി 8 റെയിഡ് പോയന്റുകളും ഒരു ടാക്കിൾ പോയന്റുമടക്കം 9 പോയന്റ് ദീപക് നർവാൾ നേടി. ധൾ 8 പോയന്റും അമിത് ഹൂഡ 5 പോയന്റും നേടി. പാറ്റ്നക്ക് വേണ്ടി പ്രദീപ് നർവാൾ(8) ഒറ്റയാൾ പോരാട്ടം നടത്തി. സബ്ബായെത്തിയ മോനു 5 പോയന്റും നേടി. ഇതോടെ നാലിൽ നാലും ജയിച്ച് പോയന്റ് നിലയിൽ ഒന്നാമതാണ് ജയ്പൂർ പിങ്ക്പാന്തേഴ്സ്. രണ്ടാം സ്ഥാനത്ത് 17 പോയന്റുമായി യൂ മുംബയാണുള്ളത്.

ഗുജറാത്തിനെ നിലംപരിശാക്കി യൂ മുംബ

പ്രോ കബഡിയിൽ വമ്പൻ ജയവുമായി യൂ മുംബ. ഹോം മാച്ചിൽ 12 പോയന്റിന്റെ ജയമാണ് യൂ മുംബ നേടിയത്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഗുജറാത്ത് ഫോർച്യൂൺജയന്റ്സിനെ 32-20 എന്ന‌ സ്കോറീനാണ് യൂ മുംബ പരാജയപ്പെടുത്തിയത്.

സുരീന്ദറിന്റെ മികച്ച പ്രകടനമാാണ് യൂ മുംബക്ക് തുണയായത്. 9 പോയന്റ്റ്റാണ് താരം നേടിയത്. പ്രോ കബഡി സീസൺ 7 ൽ മികച്ച ഫോമിലായിരുന്ന ഗുജറാത്ത് ഫോർച്യൂൺജയന്റ്സിന് ഈ മത്സരത്തിൽ കാലിടറി. നിലവിൽ പോയന്റ് നിലയിൽ ഒന്നാമതാവാനും യൂ മുംബക്ക് സാധിച്ചു.

ലാസ്റ്റ് മിനുട്ട് ത്രില്ലറിൽ തെലുഗു ടൈറ്റൻസിനെ സമനിലയിൽ തളച്ച് യൂപി യോദ്ധ

പ്രോ കബഡിയിൽ യുപി യോദ്ധ -തെലുഗു ടൈറ്റൻസ് മത്സരം സമനിലയിൽ പിരിഞ്ഞു. ആവേശോജ്വലമായ മത്സരത്തിൽ ഇരു ടീമുകളും 20 പോയന്റുകൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. 19-19 എന്ന നിലയിലാണ് ടൈറ്റൻസിന്റെ സിദ്ധാർത്ഥ് ദേശായി റൈഡിനായി ഇറങ്ങിയത്. ഒരു പോയന്റ് ടൈറ്റൻസിന് ലഭിക്കുകയും ചെയ്തു.

എന്നാൽ ഫൈനൽ വിസിലിന് മുൻപേ മാറ്റിലേക്ക് ടൈറ്റൻസ് താരങ്ങൾ എത്തിയതിനാൽ ടെക്ക്നിക്കൽ പോയന്റ് യൂപി യോദ്ധാസിന് ലഭിക്കുകയായിരുന്നു. ആദ്യ പകുതിയിൽ സ്കോർ 11-11 അയിരുന്നു. ടൈറ്റൻസിന് വേണ്ടി ദേശായി 5 ഉം യൂപിക്ക് വേണ്ടി അമിത്, ജാഥവ് എന്നിവർ 4 ഉം പോയന്റുകൾ നേടി.

ദബാംഗ് ഡൽഹിയുടെ വിജയക്കുതിപ്പവസാനിപ്പിച്ച് ഗുജറാത്ത് ഫോർച്യൂൺ ജയന്റ്സ്

പ്രോ കബഡി ലീഗിൽ ദബാംഗ് ഡെൽഹിയുടെ അപരാജിതക്കുതിപ്പവസാനിപ്പിച്ച് ഗുജറാത്ത് ഫോർച്യൂൺ ജയന്റ്സ്. ഗുജറാത്ത് 31-26 എന്ന സ്കോറിനാണ് ഡൽഹിയെ പരാജയപ്പെടുത്തിയത്.

നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആദ്യ പരാജയമാണ് ഡൽഹി ഏറ്റ് വാങ്ങിയത്. ജിബി മോർ, രോഹിത്ത് ഗൂലിയ എന്നിവരുടെ ഓൾ റൗണ്ടർ പ്രകടനമാണ് ഗുജറാത്തിന് ജയം നൽകിയത്. 10 റെയിഡ് പോയന്റുമായി നവീൻ ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും ഡൽഹിക്ക് തോല്വിയായിരുന്നു ഫലം. ഇനി ജയ്പൂർ പിങ്ക് പാന്തേഴ്സിനോടാണ് ഡൽഹിയുടെ മത്സരം. നാളെ യൂ മുംബയാണ് ഗുജറാത്തിന്റെ എതിരാളികൾ.

യൂ മുംബയെ തകർത്ത് ആദ്യ ജയവുമായി യുപി യോദ്ധ

പ്രോ കബഡിയിൽ ആദ്യ ജയവുമായി യൂപി യോദ്ധ. കരുത്തരായ യൂ മുംബയെ ആണ് യുപി യോദ്ധ തകർത്തത്. 27-23 എന്ന സ്കോറിനാണ് യുപി യോദ്ധ ജയിച്ചത്. യൂ മുംബയെക്ക്തിരായ തുടർച്ചയായ മൂന്നാം ജയമാണ് യുപി യോദ്ധാസ് നേടിയത്. ഒരു ക്ലോസ് എങ്കൗണ്ടറിലായിരുന്നു യൂപിയുടെ ജയം.

ആദ്യ പകുതിയിൽ തന്നെ 14-12 യുപിയുടെ ആധിപത്യം മത്സരത്തിൽ പ്രകടമായിരുന്നു. ഇത് തുടർച്ചയായ രണ്ടാം തവണയാണ് പ്രോ കബഡിയുടെ ഏഴാം സീസണിൽ ഒരു പരാജയം യൂ മുംബ ഏറ്റു വാങ്ങുന്നത്.

ഹരിയാന സ്റ്റീലേഴ്സിനെ പരാജയപ്പെടുത്തി ജയ്പൂർ പിങ്ക് പാന്തേഴ്സ്

പ്രോ കബഡി ലീഗിൽ ജയ്പൂർ പിങ്ക് പാന്തേഴ്സിന് ജയം. ആവേശോജ്ജ്വലമായ മത്സരത്തിൽ ഹരിയാന സ്റ്റീലേഴ്സിനെയാണ് പാന്തേഴ്സ് പരാജയപ്പെടുത്തിയത്. സ്കോർ 37-21. സ്കിപ്പർ ദീപക് ഹൂഡയുടെ മികച്ച പ്രകടനമാണ് ജയ്പൂർ ടീമിന് തുണയായത്. 14 പോയന്റാണ് താരം നേടിയത്.

സന്ദീപ് ദള്ളും (6) വിശാലും (4) താരത്തിന് മികച്ച പിന്തുണ നൽകി. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ 17-8 ന്റെ ലീഡ് നേടാൻ ജയ്പൂർ പിങ്ക് പാന്തേഴ്സിനായിരുന്നു. പിങ്ക് പാന്തേഴ്സിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്.

ലാസ്റ്റ് റൈഡ് ത്രില്ലറിൽ തമിൾ തലൈവാസിനെ വീഴ്ത്തി പാറ്റ്ന പൈറേറ്റ്സ്

പ്രോ കബഡിയിൽ ലാസ്റ്റ് റൈഡ് ത്രില്ലർ മത്സരത്തിൽ പാട്ന പൈറേറ്റ്സ് ജയിച്ചു. 24-23 എന്ന സ്കോറിനാണ് തമിൾ തലൈവാസിനെ പാട്ന പരാജയപ്പെടുത്തിയത്.

മുംബൈയിൽ നടന്ന മത്സരം ശ്രദ്ധേയമായത് പൈറേറ്റ്സിന്റെ പ്രദീപ് നർവാളും തലൈവാസിന്റെ രാഹുൽ ചൗധരിയും തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന നിലയ്ക്കാണ്. എന്നാൽ ഇരു ടീമുകളും പ്രതിരോധത്തിൽ ഊന്നിയ പ്രകടനമാണ് പുറത്തെടുത്തത്. അവസാന മിനുറ്റിലെ രാഹുൽ ചൗദരിരുടെ പിഴവ് മുതലാക്കിയാണ് പാറ്റ്ന ജയം സ്വന്തമാക്കിയത്.

പൂനേരി പൾടാനെ നിലംപരിശാക്കി ബംഗാൾ വാറിയേഴ്സ്

പ്രോ കബഡി ലീഗിൽ തകർപ്പൻ ജയവുമായി ബംഗാൾ വാറിയേഴ്സ്. പൂനേരി പൾടാനെ നിലമ്പരിശാക്കുകയായിരുന്നു ബംഗാൾ. 43-23 എന്ന സ്കോറിന്റെ വമ്പൻ ജയമാണ് ബംഗാൾ വാറിയേഴ്സ് നേടിയത്. മനിന്ദർ സിങിന്റെ വെടിക്കെട്ട് പ്രകടനം ബംഗാളിന് തുണയായി.

14 റെയിഡ് പോയന്റുകളാണ് അദ്ദേഹം നേടിയത്. 8 റെയിഡ് പോയന്റുകളുമായി മൊഹമ്മദ് നബിബക്ഷ് മനീന്ദറിന് മികച്ച പിന്തുണ നൽകി. ആദ്യ പകുതി അവസാനിച്ചത് തന്നെ 18-9 ന്റെ ലീഡ് ബംഗാൾ നേടിയെടുത്താണ്. ബംഗാൾ വാറിയേഴ്സിന്റെ സർവ്വാധിപത്യം മത്സരത്തിൽ പ്രകടമായിരുന്നു.

യൂ മുംബയെ മലർത്തിയടിച്ച് ബെംഗളൂരു ബുൾസ്

പ്രോ കബഡിയിൽ വിജയക്കുതിപ്പുമായി വന്ന യൂ മുംബയെ വീഴ്ത്തി ബെംഗളൂരു ബുൾസ്. അവസാന അഞ്ച് മിനുട്ടിലെ വമ്പൻ ട്വിസ്റ്റിലൂടെയാണ് ബെംഗളൂരു ഈ സീസണിൽ ശക്തമായ തിരിച്ച് വരവ് നടത്തിയത്.

30-26 എന്ന‌ സ്കോറിനാണ് ബെംഗളൂരു ജയിച്ചത്. ഗുജറാത്തിനോടേറ്റ വമ്പൻ ജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് വമ്പൻ തിരിച്ച് വരവാണ് ബെംഗളൂരു ബുൾസ് നടത്തിയത്. ബെംഗളൂരുവിന്റെ പവൻ‌ ശെരാവത്താണ് 11 റെയിഡ് പോയന്റ്സുമായി ബെംഗളൂരുവിന്റെ ജയത്തിന് ചുക്കാൻ പിടിച്ചത്. യൂ മുംബയുടെ സ്വന്തം തട്ടകത്തിലെ ആദ്യ പരാജയമാണിത്.

ഹരിയാനയെ തകർത്ത് വിജയക്കുതിപ്പ് തുടർന്ന് ഡെൽഹി

പ്രോ കബഡിയുടെ ഏഴാം എഡിഷനിൽ വിജയക്കുതിപ്പ് തുടർന്ന് ദബാംഗ് ഡെൽഹി. ഹരിയാന സ്റ്റീലേഴ്സിനെ ഏകപക്ഷീയമായ മത്സരത്തിലാണ് ഡെൽഹി പരാജയപ്പെടുത്തിയത്. ഈ സീസണിലെ ദബാംഗ് ഡെൽഹിയുടെ മൂന്നാം ജയമാണിത്. 41-21 എന്ന സ്കോറിനാണ് ഡെൽഹി ജയിച്ചത്.

ഡെൽഹിക്ക് വേണ്ടി ചന്ദ്രൻ രഞ്ജിത്ത് 11 പോയന്റും നവീൻ കുമാർ 10 പോയന്റും നേടി. ഈ സീസണിലെ രണ്ടാം സൂപ്പർ 10 നേടാൻ നവീനായി. ഹൈദരാബാദിൽ തെലുഗു ടൈറ്റൻസിനെതിരെയും ഈ നേട്ടം നവീൻ ആവർത്തിച്ചിരുന്നു. തിരിച്ച് വരവിന് ഒരു പഴുതുമില്ലാതെയാണ് ഡൽഹി ഹരിയാനയെ പൂട്ടിയത്. ഈ സീസണിലെ ആദ്യ‌ പരാജയമാണ് ഹരിയാന ഏറ്റുവാങ്ങിയത്.

Exit mobile version