ബാഹുബലി സിദ്ധാർത്ഥ് അവതരിച്ചു, തെലുഗു ടൈറ്റൻസിന് വമ്പൻ ജയം

പ്രോ കബഡി ലീഗിൽ തെലുഗു ടൈറ്റൻസിന് വമ്പൻ ജയം. എതിരാളികളായ ഹരിയാന സ്റ്റീലേഴ്സിനെ 40-29 എന്ന സ്കോറിനാണ് ടൈറ്റൻസ് പരാജയപ്പെടുത്തിയത്. സിദ്ധാർത്ഥ് ദേശായിയുടെ വെടിക്കെട്ട് പ്രകടനം ടൈറ്റൻസിന് തുണയായി.

സൂപ്പർ 10 അടക്കം 18 പോയന്റാണ് അദ്ദേഹം നേടിയത്. സൂരജ് ദേശായി 6 പോയന്റും നേടി. വികാഷ് ഖണ്ഡോലയാണ് 9 പോയന്റുമായി ഹരിയാനക്ക് ബേണ്ടി പൊരുതിയത്. നിലവിൽ 9ആം സ്ഥാനത്താണ് തെലുഗു ടൈറ്റൻസ്.

പൂനേരി പൾടാനെ തകർത്ത് ജയ്പൂർ പിങ്ക്പാന്തേഴ്സ്

പ്രോ കബഡി ലീഗിൽ ജയ്പൂർ പിങ്ക് പാന്തേഴ്സിന് തകർപ്പൻ ജയം. 33-25 എന്ന സ്കോറിന്റെ വമ്പൻ ജയമാണ് ജയ്പൂർ നേടിയത്. പിങ്ക് പാന്തേഴ്സ് ക്യാപ്റ്റൻ സന്ദീപ് ഹൂഡയുടെ തകർപ്പൻ പ്രകടനത്തിലാണ് വമ്പൻ ജയം സ്വന്തമാക്കിയത്.

9 റെയിഡ് പോയന്റുകളാണ് താരം നേടിയത്. ആദ്യ പകുതിയിൽ തന്നെ 6 പോയന്റ് ലീഡ് നേടിയ പിങ്ക് പാന്തേഴ്സിന് മികച്ച ജയമാണ് ലഭിച്ചത്. നിലവിൽ 25 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ജയ്പൂർ പിങ്ക് പാന്തേഴ്സ്.

ബെംഗളൂരു ബുൾസിനെ വീഴ്ത്തി യൂപി യോദ്ധാസ്

പ്രോ കബഡി ലീഗിൽ ബെംഗളൂരു ബുൾസിനെ തകർത്ത് യൂപി യോദ്ധാസ്. 35-33 എന്ന സ്കോറിനാണ് ആവേശ്വോജ്ജലമായ മത്സരത്തിൽ യൂപി യോദ്ധാസ് ജയിച്ചത്. ഇത് തുടർച്ചയായ രണ്ടാം പരാജയമാണ് ബെംഗളൂരു ബുൾസ് ഏറ്റുവാങ്ങുന്നത്.

15 പോയന്റ് നേടിയ പവൻ കുമാറിന്റെ ഒറ്റയാൾ പോരാട്ടത്തിനും ബെംഗളൂരുവിനെ രക്ഷിക്കാനായില്ല‍. യൂപിക്ക് ശ്രീകാന്ത് ജാഥവും (9) മോനു ഗൊയാട്ടും (8) പൊരുതി. സുമിതിന്റെ(5) പ്രതിരോധവും യൂപിക്ക് തുണയായത്. യൂപി 10ആം സ്ഥാനത്താണ്. തോറ്റെങ്കിലും നിലവിൽ 2 ആം സ്ഥാനത്താണ് ഇപ്പോൾ ബെംഗളൂരു ബുൾസ്.

ബംഗാൾ വാറിയേഴ്സിനും തെലുഗു ടൈറ്റൻസിനും അഞ്ചാം സമനില

പ്രോ കബഡിയിൽ ബംഗാൾ വാറിയേഴ്സിനും തെലുഗു ടൈറ്റൻസിനും അഞ്ചാം സമനില. പ്രോ കബഡി ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു സമനില ഉണ്ടാകുന്നത്. 29-29 ആയിരുന്നു സ്കോർ. ആദ്യ പകുതി അവസാനിക്കുമ്പോൾ 13-11 ന്റെ ലീഡ് ടൈറ്റൻസ് നേടിയിരുന്നു.

എന്നാൽ പിന്നീട് ശക്തമായ തിരിച്ച് വരവ് വാറിയേഴ്സ് നടത്തുകയായിരുന്നു. സൂരജ് ദേശായി തെലുഗു ടൈറ്റൻസിന് വേണ്ടി 7 പോയന്റ് നേടിയപ്പോൾ ഇസ്മയിൽ നബിബക്ഷ് ഓള്രൗണ്ട് പ്രകടനത്തിലൂടെ 8 പോയന്റുമായി ബംഗാളിന് തുണയായി. മഹീന്ദർ സിംഗും 5 പോയന്റ് നേടി.

ആദ്യ ജയവുമായി തെലുഗു ടൈറ്റൻസ്, ബെംഗളൂരു ബുൾസിന് തോൽവി

വിവോ പ്രോ കബഡീ ലീഗിൽ ആദ്യ ജയവുമായി തെലുഗു ടൈറ്റൻസ്. കരുത്തരായ ഗുജറാത്ത് ഫോർച്യൂൺ ജയന്റ്സിനെയാണ് തെലുഗു ടൈറ്റൻസ് പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു ബുൾസിനെ ഹരിയാന സ്റ്റീലേഴ്സ് മലർത്തിയടിച്ചു.

30-24 എന്ന സ്കോറിനാണ് ഗുജറാത്ത് ഫോർച്യൂൺജയന്റ്സ് പരാജയപ്പെട്ടത്. തെലുഗു ടൈറ്റൻസിന് ഈ 7 ആം സീസണിലെ ആദ്യ ജയമാണെങ്കിൽ ഗുജറാത്തിന് തുടർച്ചയായ നാലാം പരാജയമാണിത്. 16 ടാക്കിൾ പോയന്റുമായുള്ള തെലുഗു ടൈറ്റൻസിന്റെ സോളിഡ് പ്രകടനമാണ് അവരെ ജയത്തിലേക്ക് നയിച്ചത്. ആദ്യ പകുതിയിൽ തന്നെ 17-13 ലീഡ് ടൈറ്റൻസ് സ്വന്തമാക്കിയിരുന്നു. വിശാൽ ഭരദ്വാജും ദേശായി ബ്രദേഴ്സും ടൈറ്റൻസിനായി മികച്ച് നിന്നു.

വികാഷ് ഖണ്ഡോലയുടെ വെടിക്കെട്ട് പ്രകടനമാണ് ഹരിയാന സ്റ്റീലേഴ്സിനെ ജയത്തിലേക്ക് നയിച്ചത്. വമ്പൻ തിരിച്ച് വരവ് നടത്തിയാണവർ ബെംഗളൂരു ബുൾസിനെ പരാജയപ്പെടുത്തിയത്. 33-30 എന്ന സ്കോറിനാണ് ബെംഗളൂരു ബുൾസിന്റെ പരാജയം. നിലവിൽ പോയന്റ് നിലയിൽ രണ്ടാമതാണ് ബെംഗളൂരു ബുൾസ്.

ലാസ്റ്റ് റെയ്ഡ് ത്രില്ലറിൽ പൂനയെ പൊളിച്ച് ദബാംഗ് ഡെൽഹി

വിവോ പ്രോ കബഡിയിലെ ആവേശോജ്വലമായ മത്സരത്തിൽ ദബാംഗ് ഡെൽഹിക്ക് ജയം. ലാസ്റ്റ് റെയ്ഡ് ത്രില്ലറിലാണ് പൂനേരി പൾടാനെ ദബാംഗ് ഡെൽഹി പരാജയപ്പെടുത്തിയത്. സ്കോർ 32-30.

നവീന്റെ കുമാറിന്റെ മികച്ച പ്രകടനം ഇന്നും ഡൽഹിക്ക് തുണയായി. രവീന്ദർ പഹൽ ഡെൽഹിയുടെ പ്രതിരോധത്തിൽ മികച്ച് നിന്നു. അതേ സമയം പൂനേരി പൾടാന് വേണ്ടി നിതിൻ തോമർ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. അവസാന റൈയ്ഡിൽ മൻജീത്ത് സെൽഫ് ഔട്ടായതാണ് സമനിലയുടെ സാധ്യതകൾ പോലും പൂനയ്ക്ക് ലഭിക്കാതെയിരുന്നത്. ഇന്നത്തെ ജയത്തോട് കൂടി എതിരാളികളെ പിന്നിലാക്കി 26 പോയന്റുമായി ദബാംഗ് ഡൽഹി പോയന്റ് നിലയിൽ ഒന്നാമതാണ്. 9ആം സ്ഥാനത്താണ് ഇപ്പോൾ പൂനേരി പൾതാന്.

ഗുജറാത്തിനെ മലർത്തിയടിച്ച് തമിൽ തലൈവാസ്

പ്രോ കബഡി ലീഗിൽ ഗുജറാത്ത് ഫോർച്യൂൺ ജയന്റ്സിനെ മലർത്തിയടിച്ച് തമിൽ തലൈവാസ്. 34-28 ന്റെ തകർപ്പൻ ജയമാണ് തലൈവാസ് നേടിയത്. 9 റെയിഡ് പോയന്റുമായുള്ള അജയ് താക്കൂറിന്റെ വമ്പൻ തിരിച്ച് വരവാണ് തമിൽ തലൈവാസിന് തുണയായത്.

5 ടാക്കിൾ പോയന്റുമായി മോഹിത് ഛില്ലറും 4 പോയന്റുമായി മൻജീത്ത് ഛില്ലറും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. രോഹിത് ഗുലിയയും (9 റെയ്ഡ് പോയന്റ്സ്) സുനിൽ കുമാറും (6 ടാക്കിൾ പോയന്റ്സ്) പൊരുതിയെങ്കിലും ഗുജറാത്തിനെ വീഴ്ത്തി തലൈവാസ് ജയം പിടിച്ചെടുക്കുകയായിരുന്നു.

തെലുഗു ടൈറ്റൻസിനെ തകർത്ത് തുടർച്ചയായ മൂന്നാം ജയവുമായി ബെംഗളൂരു ബുൾസ്

പ്രോ കബഡി ലീഗിൽ തുടർച്ചയായ മൂന്നാം ജയവുമായി ബെംഗളൂരു ബുൾസ്. തെലുഗു ടൈറ്റൻസിനെയാണ് ബെംഗളൂരു നിലംപരിശാക്കിയത്. 47-26 എന്ന സ്കോറിനായിരുന്നു ബെംഗളൂരുവിന്റെ ജയം. പവൻ ഷെഹ്രാവത്തിന്റെയും ബെംഗളൂരു ഡിഫൻസിന്റെയും മികച്ച പ്രകടനമാണ് ഇന്ന് അവർക്ക് തുണയായത്.

പവൻ ഷെഹ്രാവത്ത് 17 പോയന്റ് നേടി. ബെംഗളൂരു ഡിഫൻസ് 6 സൂപ്പർ ടാക്കിളുകൾ തെലുഗു ടൈറ്റൻസിനെതിരെ നേടി. ഇതോടെ പോയന്റ് നിലയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു ബെംഗളൂരു ബുൾസ്. ദബാംഗ് ഡെൽഹി ആണ് 21 പോയന്റുമായി ഒന്നാം സ്ഥാനത്തുള്ളത്.

പാറ്റ്ന പൈറേറ്റ്സിനെ മലർത്തിയടിച്ച് ഹരിയാന സ്റ്റീലേഴ്സ്

പ്രോ കബഡി ലീഗിൽ ഹരിയാന സ്റ്റീലേഴ്സിന് വമ്പൻ ജയം. 35-26 എന്ന സ്കോറിനാണ് ഹരിയാന പാറ്റന പൈറേറ്റ്സിനെ പരാജയപ്പെടുത്തിയത്. വികാശ് കൊണ്ടോലയുടെ 11 പോയന്റ് പ്രകടനം ഹരിയാനയെ സഹായിച്ചു. 14 പോയന്റ് നേടിയ പർദീപ് നഗർവാലിന്റെ ഒറ്റയാൾ പോരാട്ടത്തിനും പാറ്റ്ന പൈറേറ്റ്സിനെ രക്ഷിച്ചില്ല.

ഓള്രൗണ്ട് പ്രകടനമാണ് ഹരിയാനയുടെ രക്ഷയ്ക്കെത്തിയത്. ടാക്കിൾ പോയന്റ്സിനെ ആധിപത്യമാണ് അവരെ ജയത്തിലേക്ക് നയിച്ചത്. 900 കരിയർ പോയന്റ് നേടിയ പർദീപാണ് രണ്ടാം പകുതിയിൽ പാറ്റ്നയുടെ മാനംകാത്തത്. ഈ സീസണിൽ രണ്ടാം സൂപ്പർ 10 നേടാം പർദീപിനായി.

ത്രില്ലർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് തമിൽ തലൈവാസും യൂപി യോദ്ധയും

പ്രോ കബഡി ലീഗിൽ വീണ്ടുമൊരു സമനില. അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിൽ തമിൽ തലൈവാസും യൂപി യോദ്ധായും സമനിലയിൽ പിരിഞ്ഞു. സ്കോർ 28-28. യൂപി യോദ്ധാസിന്റെ രണ്ടാം സമനിലയാണ് ഇത്. ആദ്യ പകുതിയിൽ അഞ്ച് പോയന്റിന്റെ ലീഡ് നേടിയ യൂപി യോദ്ധാസ് പിന്നീട് ലീഡ് കൈവിടുകയായിരുന്നു.

16-11 എന്ന നിലയിൽ നിന്നും പൊരുതി തീരിച്ച് വരവ് നടത്തുകയായിരുന്നു തമിൽ തലൈവാസ്. രണ്ടാം പകുതിയിൽ 17-12 ന്റെ ലീഡ് നേടാൻ തലൈവാസിനായി. തലൈവാസിന് വേണ്ടി ഷബീർ ബാപ്പുവും രാഹുൽ ചൗധരിയും 5 പോയന്റ് വീതം നേടി. യൂപി യോദ്ധക്ക് വേണ്ടി റിഷാങ്ക് ദേവഡികയും (5) സുമിതും (4) പൊരുതി.

ജയ്പൂരിനെ മലർത്തിയടിച്ച് ദബാംഗ് ഡൽഹി

പ്രോ കബഡി ലീഗിൽ ദബാംഗ് ഡൽഹിക്ക് ജയം. ജയ്പൂർ പിങ്ക് പാന്തേഴ്സിനെയാണ് ഡെൽഹി പരാജയപ്പെടുത്തിയത്. ഡൽഹി റൈഡേഴ്സിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ന് ജയ്പൂരിനെ വീഴ്ത്താൻ സഹായിച്ചത്. 35-24 ന്റെ ജയമാണ് ഇന്ന് ഡൽഹി നേടിയത്.

ജയ്പൂർ പിങ്ക് പാന്തേഴ്സിന്റെ ഈ സീസണിലെ ആദ്യ പരാജയമാണിത്. ഡൽഹിയുടെ നവീൻ കുമാർ തകർപ്പൻ പ്രകടനമാണ് കാഴ്ച്ച വെച്ചത്. രഞ്ജിത്തിനൊപ്പം 21 ൽ 20 റെയിഡ് പോയന്റ് ഡൽഹിക്ക് വേണ്ടി നേടി. തുടർച്ചയായ മൂന്നാം സൂപ്പർ 10 ഉം നവീൻ ഇന്ന് നേടി.

ഹരിയാനയോട് പൊരുതി ജയിച്ച് തമിൽ തലൈവാസ്

പ്രോ കബഡി ലീഗിൽ ഹരിയാന സ്റ്റീലേഴ്സിനെ പരാജയപ്പെടുത്തി തമിൽ തലൈവാസ്. 28-35 എന്ന സ്കോറിനാണ് തമിൽ തലൈവാസിന്റെ ജയം. 9 പോയന്റിന്റെ ലീഡാണ് ആദ്യ പകുതി അവസാനിച്ചപ്പോൾ ഹരിയാന സ്റ്റീലേഴ്സ് 19-10 ലീഡ് നേടിയിരുന്നു‌. രണ്ടാം പകുതിയിലെ മികച്ച പ്രകടനമാണ് ഈ സീസണിലെ രണ്ടാം ജയമാണ് തമിൽ തലൈവാസ് നേടിയത്.

രാഹുൽ ചൗധരി നേടിയ 11 റെയിഡ് പോയന്റടക്കം 14 പോയന്റ് ആണ് തലൈവാസിനെ സഹായിച്ചത്. അജയ് താക്കുർ 5 പോയന്റും നേടി. വികാഷ് ഖണ്ഡോല 8 പോയന്റ് ഹരിയാനക്ക് വേണ്ടി നേടി. നവീനും 5 പോയന്റ് സ്വന്തമാക്കി. യൂപി യോദ്ധയുമായിട്ടാണ് ഇനി തമിൽ തലൈവാസിന്റെ അടുത്ത മത്സരം. ഹരിയാനയെ പാറ്റ്ന പൈറേറ്റ്സും നേരിടും.

Exit mobile version