നിതിന്‍ തോമറിനെ പൊന്നും വില നല്‍കി സ്വന്തമാക്കി ഉത്തര്‍പ്രദേശ്

- Advertisement -

പ്രൊ കബഡി ലീഗ് അഞ്ചാം സീസണിലെ വിലയേറിയ താരമായി നിതിന്‍ തോമര്‍. 93 ലക്ഷത്തിനാണ് ലീഗിലെ പുതിയ ടീമായ ഉത്തര്‍പ്രദേശ് താരത്തിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ പുനേരി പള്‍ട്ടന്‍ താരമായിരുന്ന നിതിന്‍ ഇന്ത്യയുടെ ലോകകപ്പ് ജേതാക്കളായ ടീമിലും അംഗമായിരുന്നു. രോഹിത് കുമാര്‍ 81 ലക്ഷമാണ് രണ്ടാമത്തെ വിലയേറിയ താരം. കഴിഞ്ഞ തവണത്തെ തന്റെ ടീമായ ബെംഗളൂരു ബുള്‍സ് തന്നെയാണ് രോഹിത്തിനെ ഇത്തവണയും സ്വന്തമാക്കിയത്. മഞ്ജീത്ത് ചില്ലര്‍ 75.5 ലക്ഷത്തിനു പൂനെയ്ക്ക് സ്വന്തമായപ്പോള്‍ 73 ലക്ഷം നല്‍കി സെല്‍വമണിയെ ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് സ്വന്തമാക്കി.

Advertisement