ലക്നൗില്‍ കാലിടറി യുപി യോദ്ധ, ഷബീര്‍ ബാപ്പുവിന്റെ മികവില്‍ യുമുംബയ്ക്ക് ജയം

- Advertisement -

അഹമ്മദാബാദില്‍ നിന്ന് കബഡി ലീഗ് ലക്നൗവിലേക്ക് ചേക്കേറിയപ്പോള്‍ യുപി യോദ്ധയ്ക്ക് ആദ്യ മത്സരത്തില്‍ തോല്‍വി. യുമുംബയ്ക്കെതിരെയുള്ള മത്സരത്തില്‍ 37-34 എന്ന സ്കോറിനാണ് യുമുംബ ജയിച്ചത്. മലയാളി താരം ഷബീര്‍ ബാപ്പുവിന്റെ പ്രകടനമാണ് മുംബയ്ക്ക് ജയം നല്‍കിയത്. മത്സരത്തിന്റെ ആദ്യ പകുതിയുടെ ഒരു ഘട്ടത്തില്‍ എട്ട് പോയിന്റ് ലീഡ് വരെ നേടിയ യുപി പിന്നീട് മത്സരത്തില്‍ പിന്നോട്ട് പോകുകയായിരുന്നു. പകുതിയ സമയത്ത് 15-12 നു യുപിയ്ക്കായിരുന്നു ലീഡ്.

യുപിയുടെ ഋഷാംഗ് ദേവഡിഗയാണ് 14 പോയിന്റുമായി മത്സരത്തിലെ മിന്നും താരമായത്. ഈ മുന്‍ മുംബൈ താരത്തിന്റെ പ്രകടനം എന്നാല്‍ ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ല. മുംബൈയുടെ ഷബീര്‍ ബാപ്പു 12 പോയിന്റ് നേടിയപ്പോള്‍ അനൂപ് കുമാര്‍ 8 പോയിന്റ് നേടി. മത്സരത്തിന്റെ എല്ലാ മേഖലകളിലും നേരിയ മുന്‍തൂക്കം സ്വന്തമാക്കാന്‍ മുംബൈയ്ക്കായി. ഇരു ടീമുകളും രണ്ട് വട്ടം ഓള്‍ഔട്ട് ആവുകയും ചെയ്തു മത്സരത്തില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement