മുംബൈയില്‍ ആദ്യ ജയം സ്വന്തമാക്കി ആതിഥേയര്‍

സ്വന്തം നാട്ടില്‍ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി യുമുംബ. മഴ മൂലം ഇന്നലെ പ്രൊകബഡി ലീഗിലെ മത്സരങ്ങളെല്ലാം തന്നെ മാറ്റിവെച്ചിരുന്നു. മുംബൈയിലെ റോഡുകളെല്ലാം വെള്ളം കൊണ്ട് നിറഞ്ഞപ്പോള്‍ ടീമുകള്‍ക്ക് സ്റ്റേഡിയത്തിലേക്ക് എത്തിപ്പെടുവാനുള്ള തടസ്സമാണ് മത്സരങ്ങള്‍ മാറ്റുവാന്‍ ഇടയാക്കിയത്. ഇന്ന് ഹരിയാനയുമായി നടന്ന മത്സരത്തില്‍ പകുതി സമയത്ത് 20-15നു മുംബൈയ്ക്ക് തന്നെയായിരുന്നു ലീഡ്.

രണ്ടാം പകുതിയില്‍ 38-32 എന്ന നിലയില്‍ ആറ് പോയിന്റ് ആനുകൂല്യത്തോടെ മുംബൈ മത്സരം ജയിച്ചു. അനൂപ് കുമാര്‍ 8 പോയിന്റ് നേടിയപ്പോള്‍ ശ്രീകാന്ത് ജാധവ് 6 പോയിന്റ് നേടി മുംബൈയ്ക്കായി തിളങ്ങി. വികാസ് ഖണ്ഡോല(9), വസീര്‍ സിംഗ്(7) എന്നിവരാണ് ഹരിയാനയ്ക്കായി തിളങ്ങിയത്. റെയിഡ് പോയിന്റുകളില്‍ ഇരു ടീമുകളും 21 പോയിന്റ് വീതം നേടി ഒപ്പം പാലിച്ചെങ്കിലും പ്രതിരോധത്തില്‍ മുംബൈ ബഹുദൂരം മുന്നില്‍ നിന്നു(14-7). ഇരു ടീമുകളും ഓരോ വട്ടം മത്സരത്തില്‍ പുറത്തായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊച്ചിയുടെ യുവതാരം ബിബിൻ ബോബനെ ചെന്നൈയിൻ എഫ് സി സ്വന്തമാക്കി
Next articleപ്രമുഖ അക്കാദമികൾ നേർക്കുനേർ, സൗത്ത് ഇന്ത്യ ഗ്ലോബൽ കപ്പ് തളിപ്പറമ്പിൽ