നാട്ടില്‍ വീണ്ടും ജയിച്ച് മുംബൈ

ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ഏറിയ പങ്കും ലീഡ് ജയ്പൂരിനായിരുന്നെവെങ്കിലും അവസാന പത്ത് മിനുട്ടിലേക്ക് കടന്നപ്പോള്‍ ലീഡ് തിരിച്ചുപിടിച്ച മുംബൈ തങ്ങളുടെ നാട്ടിലെ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കുകയായിരുന്നു. പകുതി സമയത്ത് 16-15നു ജയ്പൂരിനായിരുന്നു ലീഡ്. രണ്ടാം പകുതി തുടങ്ങി 18-15 എന്ന നിലയില്‍ മത്സരത്തില്‍ മൂന്ന് പോയിന്റ് ലീഡ് വരെ ജയ്പൂര്‍ എത്തിയെങ്കിലും രണ്ടാം പകുതിയുടെ പകുതിയാകാറായപ്പോള്‍ മത്സരത്തില്‍ മുംബൈ ലീഡ് സ്വന്തമാക്കി. പിന്നീട് ലീഡ് മെല്ലെ ഉയര്‍ത്തിക്കൊണ്ടുവന്ന മിനുട്ടുകള്‍ മാത്രം അവശേഷിക്കെ മത്സരത്തില്‍ 30-23 എന്ന നിലയില്‍ 7 പോയിന്റ് ലീഡ് സ്വന്തമാക്കി.

അനായാസ ജയം ഉറപ്പിച്ച മുംബൈയെ ഞെട്ടിക്കുന്ന പ്രകടനമാണ് ജയ്പൂര്‍ പിന്നീട് പുറത്തെടുത്തത്. അവസാന മിനുട്ടുകളില്‍ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തി ജയ്പൂര്‍ മുംബൈയുടെ ഒപ്പം പിടിക്കുകയായിരുന്നു. മുംബൈയെ രണ്ടാംവട്ടം ഓള്‍ഔട്ടാക്കിയ ജയ്പൂര്‍ ഒരു മിനുട്ട് ശേഷിക്കേ സ്കോര്‍ സമനിലയിലാക്കി, 32-32. അവസാന റെയിഡില്‍ രണ്ട് പോയിന്റ് സ്വന്തമാക്കി കാശിലിംഗ് അഡ്കേ മത്സരത്തില്‍ നേരിയ വ്യത്യാസത്തില്‍ ജയം മുംബൈയ്ക്ക് അനുകൂലമാക്കി. ജസ്വീര്‍ സിംഗിന്റെ അവസാന റെയിഡ് പരാജയമായപ്പോള്‍ മുംബൈ 36-32നു വിജയം സ്വന്തമാക്കി.

മുംബൈയുടെ കാശിലിംഗ് അഡ്കേ(10), ശ്രീകാന്ത് ജാഥവ്(6), അനൂപ് കുമാര്‍(6) എന്നിവര്‍ തിളങ്ങിയപ്പോള്‍ ജയ്പൂരിനായി 10 പോയിന്റ് നേടിയ പവന്‍ കുമാര്‍ കാശിലിംഗിനൊപ്പം ടോപ് സ്കോറര്‍ ആയി. എന്നാല്‍ ജസ്വീര്‍ സിംഗ് (അവസാന മിനുട്ടില്‍ 6 പോയിന്റ് നേടിയെങ്കിലും) ഉള്‍പ്പെടുന്ന മറ്റു താരങ്ങളില്‍ നിന്ന് അധികം പോയിന്റുകള്‍ വരാത്തത് ടീമിനു വിനയായി. മുംബൈ 23 റെയിഡ് പോയിന്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ജയ്പൂര്‍ 16 റെയി‍ഡ് പോയിന്റുകള്‍ നേടി. മത്സരത്തില്‍ മുംബൈ രണ്ട് തവണ ഓള്‍ഔട്ടായപ്പോള്‍ ജയ്പൂര്‍ ഒരു തവണയും പുറത്താക്കപ്പെട്ടു. നാല് ബോണ്‍സ് പോയിന്റുകളാണ് ജയ്പൂര്‍ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗോൾ വഴങ്ങാതെ 12 മത്സരങ്ങൾ 18 മണിക്കൂർ, ഇറാൻ ടീമിന് ലോകറെക്കോർഡ്
Next articleഫുട്ബോൾ ലോകം ഞെട്ടി, എമ്പാപ്പെയെയും പി എസ് ജി റാഞ്ചി