പിന്നില്‍ നിന്ന് ജയിച്ച് കയറി ദബാംഗ് ഡല്‍ഹി

- Advertisement -

പകുതി സമയത്ത് 6 പോയിന്റിനു പിന്നില്‍ നിന്ന ശേഷം ജയിച്ച് കയറി ദബാംഗ് ഡല്‍ഹി. ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു ബൂള്‍സിനെയാണ് ദബാംഗ് ഡല്‍ഹി 38-30 എന്ന സ്കോറിനു തകര്‍ത്തത്. മത്സരത്തിന്റെ ഇടവേള സമയത്ത് ദബാംഗ് ഡല്‍ഹി 12-18നു പിന്നിലായിരുന്നു.

13 പോയിന്റ നേടിയ ബെംഗളൂരുവിന്റെ രോഹിത് കുമാറിനെ മറികടക്കുന്ന പ്രകടനമാണ് മെറാജ് ഷെയ്ഖ് മത്സരത്തില്‍ പുറത്തെടുത്തത്. 14 പോയിന്റ് നേടിയ മെറാജ് രണ്ടാം പകുതിയില്‍ മത്സരം കീഴ്മേല്‍ മറിക്കുകയായിരുന്നു. 26 റെയിഡ് പോയിന്റുകള്‍ ഡല്‍ഹി നേടിയപ്പോള്‍ 22 പോയിന്റുകളാണ് ബംഗാള്‍ സ്വന്തമാക്കിയത്. രണ്ട് തവണ ബെംഗളൂരുവിനെ ഓള്‍ഔട്ട് ആക്കിയാണ് മത്സരത്തില്‍ 8 പോയിന്റിന്റെ ലീഡ് ഡല്‍ഹി സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement