അവസാന മിനുട്ടുകളില്‍ ലീഡ് കൈവിട്ട് തമിഴ് തലൈവാസ്, ജയം പിടിച്ചെടുത്ത് ഡല്‍ഹി

- Advertisement -

മത്സരത്തിലുടനീളം നിലനിര്‍ത്താനായ നേരിയ ലീഡ് അവസാന മിനുട്ടുകളില്‍ തമിഴ് തലൈവാസ് കൈവിട്ടപ്പോള്‍ ദബാംഗ് ഡല്‍ഹിയ്ക്ക് ഒരു പോയിന്റ് വിജയം. പകുതി സമയത്ത് 12-12 നു ഇരു ടീമുകളും ഒപ്പം പാലിച്ചുവെങ്കിലും രണ്ടാം പകുതിയില്‍ തമിഴ് തലൈവാസ് നേരിയ മുന്‍തൂക്കം നേടി. മത്സരം അവസാനിക്കുവാന്‍ 2 മിനുട്ട് മുമ്പ് വരെ 2 പോയിന്റിന്റെ ലീഡ് നിലനിര്‍ത്തിയ തലൈവാസിനു ഡല്‍ഹിയുടെ മെഹ്റാജ് ഷെയ്ഖിന്റെ മികവാണ് തിരിച്ചടിയായത്. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 30-29 എന്ന സ്കോറിന് ജയം ദബാംഗ് ഡല്‍ഹി സ്വന്തമാക്കി.

11 പോയിന്റ് നേടിയ അബോല്‍ഫസലും 9 പോയിന്റുമായി മെഹ്റാജ് ഷെയ്ഖുമാണ് ഡല്‍ഹിയുടെ പോയിന്റുകള്‍ ഏറെയും നേടിയത്. തലൈവാസിനായി അജയ് താക്കൂര്‍ 14 പോയിന്റുമായി മത്സരത്തിലെ ടോപ് സ്കോററായപ്പോളും വിജയം നേടുന്നതിനു അത് ഉപകരിച്ചില്ല. സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാറുള്ള പ്രപഞ്ചന്‍ നിറം മങ്ങിയതും തലൈവാസിനു തിരിച്ചടിയായി. ദബാംഗ് 24 റെയിഡ് പോയിന്റുകള്‍ സ്വന്തമാക്കിയപ്പോള്‍ 14 പോയിന്റുകള്‍ തലൈവാസ് സ്വന്തമാക്കി. പ്രതിരോധത്തില്‍ തലൈവാസിനായിരുന്നു മുന്‍തൂക്കം. ഒരു തവണ ദബാംഗ് ഡല്‍ഹിയെ ഓള്‍ഔട്ട് ആക്കുവാന്‍ തലൈവാസിനെ സാധിച്ചുവെങ്കിലും മത്സരം സ്വന്തമാക്കാനവര്‍ക്കായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement