
ലക്നൗവില്‍ ഇന്ന് നടന്ന പ്രൊകബഡി ലീഗ് രണ്ടാം മത്സരത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ബെംഗളൂരു ബുള്‍സിനു മേല്‍ വിജയം സ്വന്തമാക്കി ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്. 30-28 എന്ന നിലയില്‍ രണ്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ് മത്സരം പിങ്ക് പാന്തേഴ്സ് ജയിച്ചത്. പകുതി സമയത്ത് 17-14 നു ജയ്പൂരിനു തന്നെയായിരുന്നു ലീഡ്.
ബാംഗ്ലൂരിന്റെ രോഹിത് കുമാര്‍ 11 പോയിന്റ് നേടി ടോപ് സ്കോറര്‍ ആയെങ്കിലും മറ്റു താരങ്ങളുടെ പിന്തുണ ഇല്ലാതിരുന്നത് ടീമിനു തിരിച്ചടിയായി. അതേ സമയം ജയ്പൂര്‍ നിരയില്‍ സീനിയര്‍ താരങ്ങളായ ജസ്വീര് സിംഗ് പത്ത് പോയിന്റും മഞ്ജീത്ത് ചില്ലര്‍ 8 പോയിന്റും നേടി ടീമിന മുന്നില്‍ നിന്ന് നയിച്ചു. റെയിഡംഗില്‍ നേരിയ മികവ് ബുള്സിനായിരുന്നുവെങ്കില് പ്രതിരോധത്തില്‍ മികവ് ജയ്പൂരിനായിരുന്നു. ഇരു ടീമുകളും രണ്ട് തവണ മത്സരത്തില്‍ ഓള്‍ഔട്ടിനു വിധേയരായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial