തോല്‍വി വിട്ടൊഴിയാതെ ജയ്പൂര്‍

- Advertisement -

ജയ്പൂര്‍ വീണ്ടും നാട്ടില്‍ തോല്‍വി ഏറ്റുവാങ്ങി. ഇന്നലെ വിജയം ഡല്‍ഹി അവസാന റെയിഡിലാണ് പിടിച്ചു വാങ്ങിയതെങ്കില്‍ ഇന്ന് ഹരിയാന ആധികാരികമായാണ് ജയ്പൂരിനെ സ്വന്തം നാട്ടില്‍ അടിയറവു പറയിപ്പിച്ചത്. പ്രൊകബഡി ലീഗിന്റെ 120ാം മത്സരത്തില്‍ 37-27 എന്ന സ്കോറിനാണ് ഹരിയാന സ്റ്റീലേഴ്സ് ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെ തറപറ്റിച്ചത്. മത്സരത്തിന്റെ ഇടവേളയില്‍ 4 പോയിന്റ് മാത്രം (16-12) കൈവശമുണ്ടായിരുന്ന ഹരിയാന രണ്ടാം പകുതിയില്‍ നില മെച്ചപ്പെടുത്തി 10 പോയിന്റിന്റെ വിജയം നേടി.

ദീപക് കുമാര്‍ ദഹിയ(8), പ്രശാന്ത് റായി(7), വസീര്‍ സിംഗ്(6) എന്നിവരാണ് ഹരിയാനയ്ക്കായി പോയിന്റുകള്‍ വാരിക്കൂട്ടിയത്. തുഷാര്‍ പാട്ടീല്‍ ജയ്പൂരിനായി തിളങ്ങി. രണ്ട് തവണ മത്സരത്തില്‍ ജയ്പൂര്‍ ഓള്‍ഔട്ട് ആയപ്പോള്‍ റെയിഡിംഗിലും(19-15) പ്രതിരോധത്തിലും(13-7) വ്യക്തമായ മേധാവിത്വം ഹരിയാന നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement