ഹൂഡ തിളങ്ങി, ഒരു പോയിന്റിനു യുപിയെ വീഴ്ത്തി പൂനെ

ദീപക് ഹൂഡയുടെ റെയിഡിംഗ് മികവില്‍ ആവേശകരമായ വിജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ഇരു ടീമുകളും വീര്യത്തോടെ പോരാടിയ മത്സരത്തില്‍ ഒരു പോയിന്റ് വ്യത്യാസത്തിലാണ് യുപിയെ പൂനെ വീഴ്ത്തി. ഇരു ടീമുകളും ഒപ്പം പോരാടിയ മത്സരത്തില്‍ 34-33 എന്ന സ്കോറിനാണ് ജയം പൂനെ പിടിച്ചെടുത്തത്. പകുതി സമയത്ത് 18-14 നു പൂനെ ലീഡ് ചെയ്തു. രണ്ടാം പകുതിയില്‍ ലീഡ് കുറയ്ക്കുവാന്‍ യുപിയ്ക്ക് സാധിച്ചുവെങ്കിലും മത്സരം സ്വന്തമാക്കാന്‍ അവര്‍ക്കായില്ല.

17 പോയിന്റ് നേടിയ ദീപക് ഹൂഡയുടെ പ്രകടനമാണ് പൂനെ പക്ഷത്തെ വിജയത്തിലേക്ക് എത്തിച്ചത്. ഋഷാംഗ് ദേവഡിഗ(9), നിതിന്‍ തോമര്‍(8), സാഗര്‍ കൃഷ്ണ(6) എന്നിവരെല്ലാം യുപിയ്ക്കായി പൊരുതിയെങ്കിലും ദീപക് ഹൂഡയുടെ മികവിനു മുന്നില്‍ പിന്നോട്ട് പോകുകയായിരുന്നു. റെയിഡിംഗില്‍ (21-20) ഒരു പോയിന്റ് ലീഡ് പൂനെ സ്വന്തമാക്കിയപ്പോള്‍ പ്രതിരോധത്തില്‍ നേരിയ ലീഡ് നേടിയത് യുപിയാണ്(10-9). രണ്ട് തവണ യുപി ഓള്‍ഔട്ട് ആയപ്പോള്‍ ഒരു തവണ പൂനെയും പുറത്തായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബംഗ്ലാദേശ് 320 റണ്‍സിനു പുറത്ത്, 230 റണ്‍സ് ലീഡുമായി ദക്ഷിണാഫ്രിക്ക മുന്നോട്ട്
Next articleകാർവഹാളും പുറത്ത്, പ്രതിസന്ധിയിലായി റയൽ പ്രതിരോധം