
- Advertisement -
ദീപക് ഹൂഡയുടെ മികവില്‍ വീണ്ടും പുനേരി പള്ട്ടന്. ഇന്ന് നടന്ന രണ്ടാം പ്രൊകബഡി മത്സരത്തില്‍ 38-15 എന്ന സ്കോറിനാണ് ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെ പൂനെ ടീം തകര്‍ത്ത് വിട്ടത്. പകുതി സമയത്ത് 12-7 എന്ന നിലയില്‍ 5 പോയിന്റിനു ലീഡ് ചെയ്ത പൂനെ രണ്ടാം പകുതിയില്‍ ലീഡ് വന്‍ തോതില്‍ ഉയര്‍ത്തുകയായിരുന്നു.
സീസണിലുടനീളമുള്ള പോലെ ദീപക് നിവാസ് ഹൂഡ തന്നെയാണ് പൂനെ ആക്രമണങ്ങളുടെ ചുക്കാന്‍ പിടിച്ചത്. 14 പോയിന്റുമായി ഹൂഡ തന്നെയാണ് മത്സരത്തിലെ താരം. ജയ്പൂര്‍ നിരയില്‍ മൂന്ന് പോയിന്റിലധികം ആരും തന്നെ നേടിയില്ല. രണ്ട് തവണ ജയ്പൂരിനെ ഓള്‍ഔട്ട് ആക്കുവാന് പൂനെയ്ക്ക് സാധിച്ചു. പ്രതിരോധത്തിലും(18-7) റെയിഡിംഗിലും(15-8) പൂനെ തന്നെയായിരുന്നു മുന്നില്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement