ആതിഥേയരെ നിഷ്പ്രഭമാക്കി ഹരിയാന

ഡല്‍ഹിയ്ക്ക് നാട്ടില്‍ വീണ്ടും വിജയമില്ലാത്ത രാത്രി. തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്ന ഡല്‍ഹിയെ ഇന്നത്തെ മത്സരത്തില്‍ തീര്‍ത്തും ഏകപക്ഷീയമായ പോരാട്ടത്തിലാണ് ഹരിയാന സ്റ്റീലേഴ്സ് വീഴ്ത്തിയത്. 23-9 എന്ന നിലയില്‍ പകുതി സമയത്ത ലീഡ് ഹരിയാന സ്വന്തമാക്കിയ മത്സരത്തില്‍ രണ്ടാം പകുതിയില്‍ മെച്ചപ്പെട്ട പ്രകടനം ഡല്‍ഹി പുറത്തെടുത്തുവെങ്കിലും ലീഡ് നില കുറയ്ക്കാന്‍ അവര്‍ക്കായില്ല. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മത്സരം 42-24നു ഹരിയാന സ്വന്തമാക്കി.

പ്രതിരോധത്തിലെ മികവും ഓള്‍ഔട്ട് പോയിന്റുകളുമാണ് ടീമുകള്‍ തമ്മിലുള്ള ഇന്നത്തെ മത്സരത്തിലെ വ്യത്യാസം. മൂന്ന് തവണയാണ് ഡല്‍ഹി ഇന്ന് ഓള്‍ഔട്ട് ആയത്. പ്രതിരോധത്തില്‍(18-9) മികവ് ഹരിയാനയ്ക്കായിരുന്നു. നേരിയ ലീഡ് സ്വന്തമാക്കാന്‍ റെയിഡംഗിലും ഹരിയാനയ്ക്ക് സാധിച്ചു(15-13). ഹരിയാനയുടെ വിജയം ഒരു ടീം വര്‍ക്കിന്റെ വിജയമായിരുന്നു. രാകേഷ് കുമാര്‍ സിംഗ്(7) ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഒട്ടനവധി താരങ്ങള്‍ അഞ്ചിലധികം പോയിന്റുകളുമായി ടീമിന്റെ വിജയത്തില്‍ പങ്കുചേര്‍ന്നു. ഡല്‍ഹി നിരയില്‍ 5 പോയിന്റ് നേടിയ രോഹിത് ബലിയന്‍ ആണ് ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅവസാന സെക്കന്‍ഡില്‍ തലൈവാസിനെ വിജയത്തിലേക്ക് നയിച്ചു അജയ് താക്കൂര്‍
Next articleബ്രിസ്റ്റോളില്‍ ഇംഗ്ലണ്ടിനു ജയം 124 റണ്‍സിനു