മുപ്പതാം മത്സരത്തില്‍ സമനിലക്കുരുക്ക്, പോയിന്റ് പങ്ക് വെച്ച് ഹരിയാനയും തമിഴ്നാടും

- Advertisement -

പ്രൊകബഡി ലീഗിലെ മുപ്പതാം മത്സരത്തിലും സമനില. ഇന്ന് നടന്ന ഹരിയാന സ്റ്റീലേഴ്സ് തമിഴ് തലൈവാസ് മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. പകുതി സമയത്ത് മൂന്ന് പോയിന്റിന്റെ(13-10) ലീഡ് ഹരിയാന സ്വന്തമാക്കിയെങ്കിലും രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ് നടത്തി തമിഴ് തലൈവാസ് മത്സരം സമനിലയിലാക്കി.

റെയിഡംഗിലും പ്രതിരോധത്തിലും ഇരുടീമുകളും തുല്യത പാലിച്ചപ്പോള്‍ മത്സരത്തില്‍ ഒരു തവണ തമിഴ് തലൈവാസ് ഹരിയാനയെ ഓള്‍ഔട്ട് ആക്കി. രണ്ട് ബോണ്‍സ് പോയിന്റുകള്‍ സ്വന്തമാക്കിയ ഹരിയാന മത്സരത്തില്‍ തലൈവാസിന്റെ ഒപ്പം പിടിച്ചു. സുരേന്ദര്‍ നാഡ ഹരിയാനയുടെയും പ്രപഞ്ചന്‍ തമിഴ്നാടിന്റെയും ടോപ് സ്കോറര്‍മാരായി. ഇരുവരും 7 പോയിന്റാണ് മത്സരത്തില്‍ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement