ഹരിയാനയുടേത് പൊരുതി നേടിയ ജയം

- Advertisement -

പൂനെയെ നാട്ടില്‍ പരാജയപ്പെടുത്തി ഹരിയാന സ്റ്റീലേഴ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 31-27 എന്ന സ്കോറിനാണ് ഹരിയാന ജയം സ്വന്തമാക്കിയത്. 12 പോയിന്റ് നേടിയ പ്രശാന്ത് കുമാര്‍ റായിയാണ് മത്സരത്തിലെ ടോപ് സ്കോറര്‍. ഹരിയാനയുടെ സ്കോറിംഗിന്റെ ചുക്കാന്‍ വഹിച്ചത് താരമായിരുന്നു. 8 പോയിന്റുമായി ദീപക് നിവാസ് ഹൂഡ പൂനെയുടെ ടോപ് സ്കോറര്‍ ആയി.

റെയിഡിംഗില്‍ മുമ്പില്‍ നിന്നത് പുനേരി പള്‍ട്ടനായിരുന്നുവെങ്കില്‍(16-13) പ്രതിരോധത്തില്‍(12-9) മുന്‍തൂക്കം ഹരിയാനയ്ക്കായിരുന്നു. ഒരു തവണ പൂനെ ഓള്‍ഔട്ട് ആയത് ടീമിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. അധിക പോയിന്റുകള്‍ നാലെണ്ണം ഹരിയാന നേടിയപ്പോള്‍ പൂനെയ്ക്ക് ആ ഗണത്തില്‍ രണ്ട് പോയിന്റാണ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement