ലീഡ് മാറി മറിഞ്ഞു, ജയം ഹരിയാനയ്ക്ക്

- Advertisement -

അവസാന അഞ്ച് മിനുട്ട് വരെ മത്സരത്തില്‍ ലീഡ് നിലനിര്‍ത്തി വന്ന യുപി യോദ്ധയ്ക്ക് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 7 പോയിന്റിന്റെ തോല്‍വി. പകുതി സമയത്ത് മൂന്ന് പോയിന്റ് ലീഡുമായി 15-12 എന്ന നിലയില്‍ യുപി ആയിരുന്നു ലീഡില്‍. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ 6 പോയിന്റ് വരെ ലീഡ് നേടിയ യുപി ഹരിയാനയുടെ പോരാട്ട മികവിനു മുന്നില്‍ അടിയറവു പറയുകമായിരുന്നു. 36-29 എന്ന നിലയില്‍ ഹരിയാന സ്റ്റീലേഴ്സ് മത്സരം സ്വന്തം വരുതിയിലാക്കുകയായിരുന്നു.

ഹരിയാനയുടെ വികാസ് ഖണ്ഡോലയാണ് മത്സരത്തിലെ ടോപ് സ്കോറര്‍. പ്രതിരോധത്തില്‍ ഇരു ടീമുകളും 14 പോയിന്റ് നേടി തുല്യത പാലിച്ചപ്പോള്‍ നേരിയ മുന്‍തൂക്കം (4 പോയിന്റ്) റെയിഡിംഗില്‍ ഹരിയാന സ്വന്തമാക്കി. രണ്ട് തവണ ഓള്‍ഔട്ട് ആയതാണ് ടീമിനു വിനയായത്. അവസാന മിനുട്ടിലും ടീം ഓള്‍ഔട്ട് ആയത് പോയിന്റ് വ്യത്യാസം 7 പോയിന്റാക്കാന്‍ ഇടയാക്കി. ഋഷാംഗ് ദേവഡിഗ, സാഗര്‍ കൃഷ്ണ എന്നിവര്‍ ആറ് പോയിന്റ് നേടി യുപിയ്ക്കായി മികവ് പുലര്‍ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement