ഹരിയാനയ്ക്ക് തോല്‍വി തന്നെ, ബംഗാളിനോടും പരാജയം

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹരിയാനയ്ക്ക് പരാജയം. കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനോട് പരാജയപ്പെട്ടെത്തിയ ദബാംഗ് ഡല്‍ഹിയാണ് ഹരിയാനയെ മലര്‍ത്തിയടിച്ചത്. 39-33 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. മത്സരത്തിന്റെ തുടക്കത്തില്‍ പിന്നില്‍ പോയ ഹരിയാന ആദ്യ പകുതി അവസാനിക്കുമ്പോള്‍ 19-15നു ലീഡ് ചെയ്തുവെങ്കിലും രണ്ടാം പകുതിയില്‍ ആ മികവ് തുടരാനാകാതെ പോയപ്പോള്‍ ടീം പരാജയത്തിലേക്ക് വീഴുകയായിരുന്നു.

ഡല്‍ഹിയ്ക്കായി നവീന്‍ 9 പോയിന്റുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മെഹ്റാജ് ഷെയ്ഖ്, ചന്ദ്രന്‍ രഞ്ജിത്ത്, രവീന്ദര്‍ പഹല്‍ എന്നിവര്‍ ആറ് വീതം പോയിന്റ് നേടി. ഹരിയാനയ്ക്കായി വികാസ് ഖണ്ഡോലയും സുനിലും 4 വീതം പോയിന്റ് നേടി.

23-20നു റെയിഡിംഗിലും 12-9നു ടാക്കിള്‍ പോയിന്റിലും മുന്നില്‍ നിന്ന ഡല്‍ഹി ഓള്‍ഔട്ട് പോയിന്റിലും 4-2ന്റെ ലീഡ് കൈവശപ്പെടുത്തിയിരുന്നു. രണ്ട് അധിക പോയിന്റുകള്‍