
41-30 എന്ന സ്കോറിനു യുമുംബയ്ക്കെതിരെ വിജയം സ്വന്തമാക്കി ഹരിയാന സ്റ്റീലേഴ്സ്. അനൂപ് കുമാറിന്റെ സൂപ്പര്‍ 10 പ്രകടനത്തെ ടീം വര്‍ക്കിലൂടെ മറികടന്നാണ് ഹരിയാന വിജയം പിടിച്ചെടുത്തത്. പകുതി സമയത്ത് 22-16നു ലീഡ് ചെയ്ത ഹരിയാനയ്ക്കൊപ്പം പിടിക്കാനുള്ള മുംബൈ ശ്രമങ്ങള്‍ വിജയിക്കാതെ വന്നപ്പോള്‍ 11 പോയിന്റ് വിജയം ഹരിയാന കരസ്ഥമാക്കി.
10 പോയിന്റുമായി അനൂപ് കുമാര്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ മറ്റു സഹതാരങ്ങളില്‍ നിന്ന് അനൂപിനു വേണ്ടത്ര പിന്തുണ ലഭിച്ചില്ല. അതേ സമയം കൂട്ടായ ശ്രമത്തിലൂടെയാണ് ഹരിയാന താരങ്ങള്‍ തിളങ്ങിയത്. ദീപക് ദഹിയ(8), വികാസ് ഖണ്ഡോല(8), വസീര്‍ സിംഗ്(7) എന്നിവരായിരുന്നു ഹരിയാനയുടെ പ്രധാന സ്കോറര്‍മാര്‍.
റെയിഡിംഗില്‍ ഒരു പോയിന്റ് മാത്രം ലീഡ് ഹരിയാന സ്വന്തമാക്കിയപ്പോള്‍(24-23) പ്രതിരോധത്തില്‍ ഹരിയാന ആധിപത്യം പുലര്‍ത്തി. 11-3 എന്ന സ്കോറിനു പ്രതിരോധ വിഭാഗത്തില്‍ ഹരിയാന മുന്നിട്ടു നിന്നു. 2 തവണ മുംബൈ ഓള്‍ഔട്ടാക്കാനും ഹരിയാനയ്ക്കായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial