
പട്ന പൈറേറ്റ്സിനെ ഒരു പോയിന്റിനു വീഴ്ത്തി ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തിലാണ് ആവേശകരമായ വിജയം ഗുജറാത്ത് സ്വന്തമാക്കിയത്. പകുതി സമയത്ത് 13-11നു നേരിയ ലീഡ് സ്വന്തമാക്കിയ ഗുജറാത്ത് പട്നയുടെ ചെറുത്ത് നില്പിനെ അതീജിവിച്ച് ജയം സ്വന്തമാക്കി.
ഗുജറാത്തിന്റെ ചന്ദ്രന് രഞ്ജിത് ആണ് മത്സരത്തിലെ ടോപ് സ്കോറര്‍. 7 പോയിന്റാണ് താരം സ്വന്തമാക്കിയത്. പട്നയുടെ പര്‍ദീപ് നര്‍വാലിനെ അധികം പോയിന്റ് നേടാന്‍ അനുവദിക്കാതിരുന്നതാണ് ഗുജറാത്തിനു വിജയം സ്വന്തമാക്കുവാന്‍ സഹായിച്ചത്. റെയിഡിംഗില്‍ ഇരു ടീമുകളും 13 പോയിന്റ് നേടി തുല്യത പാലിച്ചു. പ്രതിരോധത്തില്‍ ഒരു പോയിന്റ് ലീഡ്(14-13) ഗുജറാത്ത് സ്വന്തമാക്കിയപ്പോള്‍ ഒരു തവണ പട്നയെ ഓള്‍ഔട്ടാക്കാന്‍ ജേതാക്കള്‍ക്ക് സാധിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial