ഗുജറാത്തിനെ തൊടാനാകാതെ പുനേരി പള്‍ട്ടന്‍

- Advertisement -

പ്രൊകബഡി ലീഗില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിന്റെ ആധിപത്യം. ഇന്ന് നടന്ന മത്സരത്തില്‍ 24 പോയിന്റിനു പുനേരി പള്‍ട്ടന്റെ ടീമിനെ കെട്ടുകെട്ടിക്കുകയായിരുന്നു ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ്. സുകേഷ് ഹെഗ്ഡേ ഫോമിലേക്ക് മടങ്ങിയെത്തിയത് ടീമിനെ സംബന്ധിച്ച് ഇരട്ടി മധുരമായി. 44-20 എന്ന സ്കോറിനു മത്സരം ജയിച്ചതിനൊപ്പമാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ബുദ്ധിമുട്ടിയ സുകേഷ് വാരിക്കൂട്ടിയത് ടീമിനു ആശ്വാസമായി. പകുതി സമയത്ത് 17-7നു ഗുജറാത്ത് ആയിരുന്നു മുന്നില്‍.

സുകേഷ് ഹെഗ്ഡേയ്ക്ക് പുറമേ സുനില്‍ കുമാര്‍ 7 പോയിന്റ് നേടി ടീമിനു കരുത്ത് പകര്‍ന്നു. പൂനെ നിരയില്‍ സുരേഷ് കുമാര്‍ 6 പോയിന്റുമായി ടോപ് സ്കോറര്‍ ആയി. മൂന്ന് തവണ പൂനെയെ ഓള്‍ഔട്ട് ആക്കിയ ഗുജറാത്ത് തന്നെയാണ് മത്സരത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയത്. റെയിഡംഗിലും(22-11) പ്രതിരോധത്തിലും(15-5) ഗുജറാത്ത് വ്യക്തമായ മേല്‍ക്കൈ സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement