മിന്നും ഫോമില്‍ ഗുജറാത്ത്, ഡല്‍ഹിയ്ക്ക് തോല്‍വി തന്നെ

ദബാംഗ് ഡല്‍ഹിയെ വിട്ടൊഴിയാതെ തോല്‍വി. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പ്രൊകബഡി മടങ്ങിയെത്തിയപ്പോള്‍ 20 പോയിന്റ് വ്യത്യാസത്തില്‍ ദബാംഗ് ഡല്‍ഹിയെ തറപറ്റിച്ചു ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ്. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 42-22 എന്ന സ്കോറിനാണ് ജയം ഗുജറാത്ത് സ്വന്തമാക്കിയത്. ഇടവേള സമയത്ത് 27-9 നു ലീഡ് ഗുജറാത്തിനു തന്നെയായിരുന്നു.

സച്ചിന്‍(11), ചന്ദ്രന്‍ രഞ്ജിത്ത്(9) എന്നിവരുടെ റെയിഡിംഗ് മികവില്‍ പതറി പോയ ദബാംഗ് ഡല്‍ഹി മത്സരത്തില്‍ മൂന്ന് തവണയാണ് ഓള്‍ഔട്ട് ആയത്. പ്രതിരോധത്തിലും (8-4) ലീഡ് നേടിയ ഗുജറാത്ത് കൂടുതല്‍ മേധാവിത്വം പുലര്‍ത്തിയത് റെയിഡിംഗില്‍ ആയിരുന്നു (25-16). ഇറാനിയന്‍ താരമായ അബോല്‍ഫസല്‍ മഗ്സോധ്‍ലു ഏഴ് പോയിന്റ് നേടിയപ്പോള്‍ മെറാജ് ഷെയ്ഖ് നിറം മങ്ങിയ പ്രകടനമാണ് ഡല്‍ഹിയ്ക്കായി കാഴ്ചവെച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബയേണിന്റെ കഷ്ടകാലം തീരുന്നില്ല,റിബെറിക്ക് ഗുരുതരമായ പരിക്ക്
Next articleപോയിന്റുകള്‍ വാരിക്കൂട്ടി ടൈറ്റന്‍സ്, വിജയം 21 പോയിന്റിനു