ഗുജറാത്ത് മുന്നോട്ട് തന്നെ, പൂനേയെയും വീഴ്ത്തി

- Advertisement -

അഹമ്മദാബാദില്‍ നിന്ന് ലക്നൗവിലേക്ക് മത്സരങ്ങള്‍ കൂടുമാറിയെങ്കിലും അതൊന്നും ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനെ അലട്ടുന്ന കാര്യമേ അല്ല. ഇന്ന് പുനേരി പള്‍ട്ടനെതിരെയുള്ള മത്സരത്തില്‍ പൂനെയെ 14 പോയിന്റുകള്‍ക്ക് വീഴ്ത്തിയാണ് ഗുജറാത്ത് തങ്ങളുടെ ജൈത്രയാത്ര തുടരുന്നത്. കഴിഞ്ഞ മത്സരത്തില്‍ പട്നയെ വീഴ്ത്തി എത്തിയ പൂനെയ്ക്ക് ഇന്നത്തെ മത്സരത്തില്‍ നിലയുറപ്പിക്കാനെ കഴിഞ്ഞില്ല. പകുതി സമയത്ത് 9 പോയിന്റിന്റെ(17-9) ലീഡ് നേടിയ ഗുജറാത്ത് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മത്രസം 35-21 എന്ന മാര്‍ജിനില്‍ സ്വന്തമാക്കി.

ഫസല്‍ അത്രച്ചാലി 9 പോയിന്റുമായി ഗുജറാത്തിനെ മുന്നില്‍ നിന്നു നയിച്ചു. ദീപക് ഹൂഡ(5 പോയിന്റാണ്) പുനേരി പള്‍ട്ടന്റെ ടോപ് സ്കോറര്‍. റെയിഡിംഗില്‍ നേരിയ ലീഡ്(2) മാത്രം സ്വന്തമാക്കിയ ഗുജറാത്ത് എന്നാല്‍ പൂനേയെ രണ്ട് തവണയാണ് മത്സരത്തില്‍ ഓള്‍ഔട്ട് ആക്കിയത്. പ്രതിരോധത്തിലും വ്യക്തമായ ആധിപത്യം ഗുജറാത്തിനു തന്നെയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement