ഗുജറാത്തിനെ സ്വന്തം തട്ടകത്തില്‍ വെള്ളം കുടിപ്പിച്ച് ബാംഗ്ലൂര്‍, ഒടുവില്‍ വിജയം ഗുജറാത്തിനു

- Advertisement -

ബാംഗ്ലൂര്‍ ബുള്‍സിനെ അവസാന നിമിഷം മറികടന്ന് ഗുജറാത്തിനു സ്വന്തം നാട്ടില്‍ വീണ്ടും ജയം. ഇന്ന് നടന്ന പ്രൊകബഡി ലീഗ് രണ്ടാം മത്സരത്തിന്റെ അവസാന 10 മിനുട്ട് വരെ ലീഡ് നിലനിര്‍ത്തി പോന്ന ബെംഗളൂരു മത്സരത്തില്‍ ഗുജറാത്തിനെ ശരിക്കും വെള്ളം കുടിപ്പിക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷ കൈവിടാതെ പോരാടിയ ഗുജറാത്ത് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 3 പോയിന്റിന്റെ വ്യത്യാസത്തില്‍ മത്സരം ഗുജറാത്ത് സ്വന്തമാക്കി. 27-24 എന്ന സ്കോറിനാണ് ഗുജറാത്ത് വിജയം നേടിയത്. പകുതി സമയത്ത് ബെംഗളൂരു ബുള്‍സിനായിരുന്നു ലീഡ്(14-9).

രണ്ടാം പകുതിയില്‍ 18 പോയിന്റ് ഗുജറാത്ത് നേടിയപ്പോള്‍ 10 പോയിന്റാണ് ബെംഗളൂരു സ്കോര്‍ ചെയ്തത്. 7 പോയിന്റുമായി ബെംഗളൂരുവിന്റെ രോഹിത് കുമാര്‍ മത്സരത്തിലെ ടോപ് സ്കോറര്‍ ആയി. എന്നാല്‍ മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തത് ലീഡ് കൈവിടുന്നതിനു ഇടയാക്കി. പ്രതിരോധത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയപ്പോള്‍ റെയിഡിംഗിലെ നേരിയ മുന്‍തൂക്കും ഗുജറാത്തിനെ തുണച്ചു. ഇരു ടീമുകളും ഓരോ തവണ ഓള്‍ഔട്ട് പോയിന്റുകളും സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement