സീസണിലെ നൂറാം മത്സരത്തില്‍ തെലുഗു ടൈറ്റന്‍സിനെ മറികടന്ന് ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്

ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തില്‍ തെലുഗു ടൈറ്റന്‍സിനെ മറികടന്ന് ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. 2 പോയിന്റ് വ്യത്യാസത്തില്‍ 29-27 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ആദ്യ പകുതിയില്‍ 17-12നു ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ് മേല്‍ക്കൈ നേടിയെങ്കിലും രണ്ടാം പകുതിയില്‍ ലീഡ് കുറച്ച് കൊണ്ടുവരാന്‍ തെലുഗു ടൈറ്റന്‍സിനായി.

10 പോയിന്റുമായി പ്രപഞ്ചനും 9 പോയിന്റ് നേടി സച്ചിനും ഗുജറാത്തിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ തെലുഗു ടൈറ്റന്‍സിനു വേണ്ടി രാഹുല്‍ ചൗധരി എട്ട് പോയിന്റ് നേടി തിളങ്ങി. റെയിഡിംഗില്‍ 20-16നു ഗുജറാത്ത് മുന്നിട്ട് നിന്നപ്പോള്‍ പ്രതിരോധത്തില്‍ 6-5നു ടൈറ്റന്‍സ് ആയിരുന്നു മുന്നില്‍. ഇരു ടീമുകളും ഓരോ തവണ ഓള്‍ഔട്ട് ആയപ്പോള്‍ അധിക പോയിന്റുകളില്‍ 3-2നു ലീഡ് തെലുഗുവിനായിരുന്നു.