അരങ്ങേറ്റത്തില്‍ ജയം ഗുജറാത്തിനൊപ്പം

- Advertisement -

മെറാജ് ഷെയ്ഖ് തീര്‍ത്തും നിറം മങ്ങിയ മത്സരത്തില്‍ ദബാംഗ് ഡല്‍ഹിയ്ക്ക് തോല്‍വി. പ്രൊകബഡി ലീഗില്‍ അരങ്ങേറ്റം കുറിച്ച് ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റസിനു 26-20 ന്റെ ആദ്യ ജയം. ആദ്യ പകുതിയില്‍ 15-5 നു ലീഡ് ചെയ്ത ഗുജറാത്ത് രണ്ടാം പകുതിയില്‍ ലീഡ് നിലനിര്‍ത്തി വിജയം കൊയ്തു. രണ്ടാം പകുതിയില്‍ 15 പോയിന്റ് നേടാനായെങ്കിലും ഡല്‍ഹിയ്ക്ക് ഗുജറാത്തിന്റെ ഒപ്പമെത്താനായില്ല.

രണ്ട് തവണ ഗുജറാത്ത് ഡല്‍ഹിയെ ഓള്‍ഔട്ട് ആക്കിയപ്പോള്‍ ഒരു തവണ മാത്രമേ ഡല്‍ഹിയ്ക്ക് ഓള്‍ഔട്ട് പോയിന്റുകള്‍ നേടാനായുള്ളു. ഇറാന്‍ താരം ഫസല്‍ അത്രച്ചാലിയാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. ഡല്‍ഹിയ്ക്കായി ആര്‍ ശ്രീറാമാണ് പോയിന്റ് നേട്ടത്തില്‍ മുമ്പില്‍. ഡല്‍ഹി നായകന്‍ മെറാജ് ഷെയ്ഖ് ഒരു പോയിന്റ് പോലും നേടാനാകാതെ പോയത് ടീമിനു തിരിച്ചടിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement