ഗുജറാത്ത് ഫൈനലിലേക്ക്, ബംഗാളിനു ഒരവസരം കൂടി

- Advertisement -

ബംഗാള്‍ വാരിയേഴ്സിനെ ക്വാളിഫയറില്‍ നിഷ്പ്രഭമാക്കി ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ് പ്രൊകബഡി ലീഗിന്റെ ഫൈനലിലേക്ക്. ഇന്ന് നടന്ന ഒന്നാം ക്വാളിഫയറില്‍ 42-17 എന്ന സ്കോറിനാണ് ബംഗാളിനെ ഗുജറാത്ത് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും ബംഗാള്‍ വാരിയേഴ്സിനു ഫൈനല്‍ ശ്രമത്തിനായി ഒരു അവസരം കൂടി ലഭിക്കും.

9 പോയിന്റുമായി സച്ചിനും 8 പോയിന്റ് നേടിയ മഹേന്ദ്ര രാജ്പുതുമാണ് ഗുജറാത്തിനായി തിളങ്ങിയത്. മനീന്ദര്‍ സിംഗിന്റെ നിറം മങ്ങിയ പ്രകടനമാണ് ബംഗാളിനു തിരിച്ചടിയായത്. പ്രതിരോധത്തിലും(14-7), റെയിഡിംഗിലും(21-8) ഗുജറാത്തിനു തന്നെയായിരുന്നു മേല്‍ക്കൈ. മൂന്ന് തവണയാണ് ബംഗാള്‍ മത്സരത്തില്‍ ഓള്‍ഔട്ട് ആയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement