
അഹമ്മദാബാദില്‍ ഗുജറാത്തിനെ അട്ടിമറിയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ബംഗാള്‍ വാരിയേഴ്സിനു പകുതി സമയത്ത് അതിനു സാധിക്കുമെന്ന് തോന്നിയെങ്കിലും രണ്ടാം പകുതിയില്‍ നടത്തിയ മികച്ച തിരിച്ചുവരവില്‍ മത്സരം ഗുജറാത്ത് സമനിലയിലാക്കി. പകുതി സമയത്ത് 14-10 നു ലീഡ് ബംഗാള്‍ സ്വന്തമാക്കിയെങ്കില്‍ മുഴുവന്‍ സമയത്ത് 26-26നു മത്സരം സമനിലയില്‍ അവസാനിച്ചു.
9 പോയിന്റ് നേടിയ ബംഗാളിന്റെ ദീപക് നര്‍വാല്‍ ആണ് മത്സരത്തിലെ ടോപ് സ്കോറര്‍. ഗുജറാത്തിനായി സച്ചിന് 8 പോയിന്റുമായി പതിവു പോലെ മികവ് പുലര്‍ത്തി. മത്സരം അവസാന അഞ്ച് മിനുട്ടുകളിലേക്ക് കടന്നപ്പോള്‍ ഇരു ടീമുകളും മാറി മാറി ലീഡ് എടുക്കുന്നതാണ് അഹമ്മദാബാദിലെ അരീന സ്റ്റേഡിയത്തില്‍ കാണാനായത്. അവസാന രണ്ട് മിനുട്ടുകളില്‍ 3 പോയിന്റ് ലീഡുമായി ഗുജറാത്ത് മത്സരം സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ദീപക് നര്‍വാല്‍ അവസാന റെയിഡുകളില്‍ നേടിയ പോയിന്റുകള്‍ ഗുജറാത്തിനെ സമനിലയില്‍ പിടക്കാന്‍ ബംഗാളിനെ സഹായിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial