പള്‍ട്ടനു തോല്‍വി, ജയം സ്വന്തമാക്കി ഗുജറാത്ത്

ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 34-28 എന്ന സ്കോറിനു ജയം സ്വന്തമാക്കി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. പുനേരി പള്‍ട്ടനെയാണ് ഗുജറാത്ത് കീഴടക്കിയത്. പകുതി സമയത്ത് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുകയായിരുന്നു. 15 വീതം പോയിന്റാണ് ടീമുകള്‍ നേടിയത്.

പൂനെയുടെ നിതിന്‍ തോമര്‍ 13 പോയിന്റുമായി മത്സരത്തിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഗുജറാത്തിന്റെ സച്ചിന്‍ 12 പോയിന്റുമായി തൊട്ടുപുറകെയെത്തി. റെയിംഡിംഗില്‍ 18-17നു നേരിയ ലീഡ് മാത്രമാണ് ഗുജറാത്ത് സ്വന്തമാക്കിയതെങ്കിലും 11-7നു ടാക്കിള്‍ പോയിന്റുകളില്‍ വിജയികള്‍ ആധിപത്യം ഉറപ്പിച്ചു. പൂനെയെ ഒരു തവണ ഓള്‍ഔട്ട് ആക്കുവാനും ഗുജറാത്തിനായി. എക്സ്ട്രാ പോയിന്റുകളില്‍ നാല് പോയിന്റ് പൂനെ നേടിയപ്പോള്‍ ഗുജറാത്തിനു മൂന്ന് പോയിന്റ് ലഭിച്ചു.

Previous articleവിജയ വഴിയിലേക്ക് തിരിച്ചെത്തി ഹരിയാന, പരാജയപ്പെടുത്തിയത് ‍ഡല്‍ഹിയെ
Next articleഒമാനെതിരെ പതിനൊന്ന് ഗോളടിച്ച് ഇന്ത്യ, ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച തുടക്കം